ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അനശ്വരം എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ശ്വേത മേനോൻ (Shwetha Menon). 1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടം നേടിയിട്ടുണ്ട്. കൂടാതെ നിരവധി തെലുങ്ക്, തമിഴ് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ശ്വേത നേടി. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം. രതിനിർവേദം, കളിമണ്ണ് പോലെയുള്ള സിനിമകളിൽ അഭിനയിച്ച് വിമർശനങ്ങൾ നേടുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോകളു മെല്ലാം താരം ആരാധകർക്കായി ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി അത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. തന്നെ വിളിച്ചും മെസേജും അയച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും സ്നേഹമുണ്ടെന്നും പറഞ്ഞ് കൊണ്ടാണ് വീഡിയോ.
ചികിത്സയ്ക്ക് വിധേയമാകുന്നതാണ് വീഡിയോ. കഴുത്തിലും കയ്യിലുമായി തുടങ്ങിയ വേദന കാര്യമാക്കിയെടുത്തതോടെയാണ് ശ്വേത ചികിത്സ തേടാൻ തീരുമാനിച്ച തെന്നാണ് പോസ്റ്റിൽ ശ്വേത പറയുന്നത്. ഒരുപാട് പേർ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചതിനെ തുടർന്നാണ് ഇത്തരമൊരു കുറിപ്പെന്നും താരം പറയുന്നു.
