ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കണ്ണൂർ: പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്കുള്ള ഓരോ ചുവടും മഹാം സൊഹൈബ് മാലിക്കിന് ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ളതായിരുന്നു. ഇരുകാലുകളിലും നീര് കെട്ടിനിൽക്കുന്ന ‘ലിംഫെഡിമ’യെന്ന രോഗത്തിനുമുന്നിൽ ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ് ആ ഇരുപത്തെട്ടുകാരിക്ക് മുന്നിൽ ഇന്ത്യ ചികിത്സയുടെ പുതിയ വെളിച്ചം തെളിച്ചത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം രോഗം 20 ശതമാനം കുറച്ച് നാട്ടിലേക്കുള്ള മടക്കത്തിനിടെ വാഗാ അതിർത്തിയിൽ ഇരുകാലും മണ്ണിലുറപ്പിച്ചുവെച്ച് നടന്നുകൊണ്ട് അവൾ ‘മാതൃഭൂമി’യോട് പറഞ്ഞു – ‘നന്ദി, ഇന്ത്യൻ സർക്കാരിനും ചികിത്സയ്ക്കും’.
പാകിസ്താൻ അത്തോക്കിലെ മെക്കാനിക്ക് മുഹമ്മദ് സൊഹൈബ് മാലിക്കിന്റെ മകളാണ് മഹാം സൊഹൈബ്. എട്ടാം വയസ്സിലാണ് രോഗം തുടങ്ങിയത്. മകളുടെ കഷ്ടപ്പാട് നീക്കാനുള്ള അലച്ചിലുകൾക്കിടെ ഈ രോഗത്തിന് രാജ്യത്ത് ചികിത്സയില്ലെന്ന പാക് ഡോക്ടർ വിധിയെഴുതി. അത് ആ അച്ഛന്റെയും മകളുടെയും ഹൃദയം തകർത്തു. ലോകത്ത് എവിടെയെങ്കിലും ചികിത്സയുണ്ടോയെന്ന് ഇന്റർനെറ്റിലൂടെ നടത്തിയ തിരച്ചിൽ തൊട്ടത് കാസർകോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെർമറ്റോളജി (ഐ.എ.ഡി.)യിൽ. ലിംഫെഡിമയ്ക്കും മന്തിനും വിജയകരമായി സംയോജിത ചികിത്സ നടത്തുന്ന കേന്ദ്രത്തിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. എസ്.ആർ.നരഹരിയെ അവർ ഫോണിൽ ബന്ധപ്പെട്ടു. മഹാമുമായി ഓൺലൈനിൽ സംസാരിച്ച് ഡോക്ടർ രോഗവിവരം മനസ്സിലാക്കി. ഇവിടെ ചികിത്സയ്ക്ക് അനുമതിതേടി കുടുംബം ഇന്ത്യൻ സർക്കാരിന് അപേക്ഷ നൽകി. നരഹരി സമർപ്പിച്ച മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിൽ സർക്കാർ ചികിത്സയ്ക്ക് പച്ചക്കൊടി വീശി.
മേയ് ഏഴുമുതൽ 21 വരെയായിരുന്നു യോഗയും ആയുർവേദവും അലോപ്പതിയും ഭക്ഷണക്രമവും സംയോജിപ്പിച്ചുള്ള ചികിത്സ. ‘ചികിത്സ തുടരേണ്ട വിധം ഐ.എ.ഡി.യിൽനിന്നുള്ള സംഘം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. ഇനിയുള്ള നാളുകളിൽ അത് തുടരും. ഭക്ഷണത്തിലും ശീലങ്ങളിലും മാറ്റം കൊണ്ടുവരും. ചികിത്സയ്ക്ക് വഴിതുറന്നുതന്ന ഇന്ത്യൻ സർക്കാരിനെയും വാഗ മുതൽ കാസർകോട് വരെയുള്ള യാത്രയിൽ സഹായിച്ചവരെയും നന്ദിയോടെ മാത്രമേ ഓർക്കാനാകൂ. ആസ്പത്രിയിലാണെന്ന് തോന്നാത്തവിധം ചികിത്സയുടെ കാര്യങ്ങൾ പഠിപ്പിച്ച ഡോ. നരഹരിയെയും അദ്ദേഹത്തിനൊപ്പമുള്ള ഡോക്ടർമാരായ രൂപ കാമത്തിനെയും ഗുരുപ്രസാദ് അഗ്ഗിത്തായയെയും ഒരിക്കലും മറക്കാനാകില്ല’ -മഹാം പറഞ്ഞു.
മഹാമിന് മന്താണെന്നായിരുന്നു പാകിസ്താനിലെ പല ആസ്പത്രികളിൽ നിന്നുമുള്ള പരിശോധനാഫലം. എന്നാൽ, രോഗം ലിംഫെഡിമയാണെന്ന് നമ്മൾ കണ്ടെത്തി. അടുത്ത ആറുമാസം വീട്ടിൽ നിന്ന് ചികിത്സ തുടരാനാണ് നിർദേശിച്ചത്. ഓൺലൈൻ വഴി നമ്മളത് നിരീക്ഷിച്ചുകൊണ്ടിരിക്കും. അയൽരാജ്യത്തുനിന്നുള്ള അതിഥിയെ ചികിത്സിക്കാൻ കഴിഞ്ഞതിൽ ഐ.എ.ഡി. അഭിമാനിക്കുന്നതായി ഡോ. നരഹരി പറഞ്ഞു.
