Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വോട്ടര്‍മാര്‍ക്ക് നന്ദി: റിയാദ് മലപ്പുറം ജില്ല കെഎംസിസി വിജയാരവം സംഘടിപ്പിച്ചു.


റിയാദ് : പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് മികച്ച വിജയം സമ്മാനിച്ച കേരളത്തിലെ വോട്ടർമാർക്ക് നന്ദി അറിയിച്ചു കൊണ്ട് റിയാദിൽ മലപ്പുറം ജില്ല കെഎംസിസി വിജയാരവം സംഘടിപ്പിച്ചു. ഭഗ്ളഫിലെ ഖാബൂസ് സ്റ്റേഡിയത്തിലാണ് പരിപാടികൾ നടന്നത്.

കേക്ക് മുറിച്ചും മധുര വിതരണം നടത്തിയും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ യു. ഡി. എഫിന്റെ വിജയം ആഘോഷിച്ചു. പരിപാടിയിൽ റിയാദ് മലപ്പുറം ജില്ല കെഎം സിസി പ്രസിഡന്റ്‌ ഷൗക്കത് കടമ്പോട്ട് അധ്യക്ഷനായിരുന്നു.. പാർലിമെന്റ് തെരഞ്ഞെ ടുപ്പിൽ ഇന്ത്യ മുന്നണിക്ക് ലഭിച്ച വലിയ മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ കൂടുതൽ കരുത്താർജിക്കുക യാണെന്നും വിളിച്ചോ തുന്നതായിരുന്നു വിജയാരവം പരിപാടി.

ഇന്ത്യ രാജ്യം അതിന്റെ പാരമ്പര്യം തിരിച്ചു പിടിക്കുന്ന പുതിയ നാളുകൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നതിൽ കെഎംസിസി പ്രവർത്തകർ ഏറെ അഭിമാനം കൊള്ളുന്ന ചടങ്ങാണ് റിയാദിൽ നടന്നത്. കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ ഒറ്റകെട്ടായ പ്രവർത്തനമാണ് മികച്ച വിജയം നേടി തന്നത് എന്നും ഏറെ അഭിമാനകരമാണ്.

സൗദി കെഎംസിസി വൈസ് പ്രസിഡന്റുമാരായ ഉസ്മാനലി പാലത്തിങ്ങൽ,വി കെ മുഹമ്മദ്‌, സെക്രട്ടറിയേറ്റ് അംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ്‌ വേങ്ങര, ജലീൽ തിരൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സിപി മുസ്തഫ, ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര,ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്. ചെയർമാൻ യു.പി മുസ്തഫ,വിവിധ ജില്ലാ പ്രസിഡന്റ്,ജനറൽ സെക്രട്ടറിമാർ സംബന്ധിച്ചു. വിവിധ മണ്ഡലം, പഞ്ചായത്ത്‌ മുനിസിപ്പൽ കെഎംസിസി കമ്മിറ്റി ഭാരവാഹികളും ജില്ലയിലെ കെഎംസിസി പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് വർണാഭമായിരുന്നു.

മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി സഫീർ തിരൂർ, ട്രഷറർ മുനീർ വാഴക്കാട്, ചെയർമാൻ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി,ഭാരവാഹികളായ മൊയ്‌ദീൻ കുട്ടി പൊന്മള,ഷകീൽ തിരൂർക്കാട്,നൗഫൽ താനൂർ, അലികുട്ടി തവനൂർ, അർഷാദ് തങ്ങൾ,റഫീഖ് ചെറുമുക്ക്, ഷബീറലി വള്ളികുന്ന്, നാസർ നിലമ്പൂർ, സലാം പയ്യനാട്, യൂനുസ് നാണത് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.


Read Previous

യു.ഡി.എഫ്, ഇൻഡ്യാ മുന്നണി മുന്നേറ്റം: അൽ ഹസ്സ ഒ.ഐ.സി.സി ആഘോഷിച്ചു

Read Next

ഹാജിമാര്‍ക്ക് ഐ.സി.എഫ് റിയാദ് യാത്രയയപ്പ് നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »