Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

താര പ്രചാരകരുടെ പട്ടികയില്‍ തരൂർ എട്ടാമന്‍; നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്; തരൂരിൻ്റെ പരാതിയില്‍ തത്കാലം പ്രതികരിക്കേണ്ടെന്ന് കോൺഗ്രസ് നേതൃത്വം, പരസ്യ പ്രസ്താവനകൾക്കും വിലക്ക്


തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്. പാർട്ടി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂർ താര പ്രചാരകനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താര പ്രചാരക പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നു. ജൂണ്‍ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ 40 പേരുടെ താര പ്രചാരക പട്ടികയിൽ എട്ടാമനാണ് ശശി തരൂര്‍.

കോൺഗ്രസ് നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നാണ് ശശി തരൂർ തുറന്നടിച്ചത്. നിലമ്പൂരിലേക്ക് തന്നെ ക്ഷണിക്കാത്തതുകൊണ്ടാണ് പ്രചാരണത്തിന് പോകാത്തതെന്നാണ് തരൂർ മാധ്യമങ്ങളോട് പറഞ്ഞത്. വോട്ടെടുപ്പ് ദിവസം കൂടുതൽ പറഞ്ഞ് പാർട്ടിയെ പ്രതിസന്ധിയിൽ ആകുന്നി ല്ലെന്നും തനിക്ക് മുഖ്യം രാജ്യത്തിന്റെ താല്പര്യമാണെന്നും തരൂർ പറഞ്ഞു. പോളിംഗ് അവസാനിച്ചതിന് ശേഷം കൂടുതൽ തുറന്നുപറയുമെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒരു നേതാവിനേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രത്യേകം ക്ഷണിക്കാറില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കോണ്‍ഗ്രസിനോട് കൂറുള്ള നേതാക്കള്‍ നിലമ്പൂരില്‍ പ്രചാരണത്തിന് വന്നിട്ടുണ്ടെന്നും, പ്രത്യേകം ക്ഷണിക്കാന്‍ അവിടെ ആരുടെയും കല്യാണമല്ല നടക്കുന്നതെന്നുമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പ്രതികരണം. തരൂരിന്റെ ശരീരം കോൺഗ്രസിലും കൂറ് മോദിയോടുമാണെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കേ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

അതിനിടെ. ശശി തരൂരിൻ്റെ പരാതിയില്‍ തത്കാലം പ്രതികരിക്കേണ്ടെന്ന് കോൺഗ്രസ് നേതൃത്വം, പരസ്യ പ്രസ്താവനകൾക്കും വിലക്ക് ഏര്‍പെടുത്തി, നിലവിലെ നിലപാട് തുടരാൻ എഐസിസിയുടെ തീരുമാനം. കൂടുതൽ പ്രകോപിതനാക്കുന്ന പ്രതികരണങ്ങൾ ഉണ്ടാകില്ല. പരസ്യ പ്രസ്താവനകൾ വേണ്ടെന്നാണ് നിർദ്ദേശം. തരൂരുമായി നേതൃത്വം ചർച്ച നടത്തുമോയെന്നതിൽ അവ്യക്തത തുടരുകയാണ്.


Read Previous

രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാൻ ആണവ ബോംബ് നിർമ്മിക്കുമെന്ന് വൈറ്റ് ഹൗസ്

Read Next

സംഘർഷം എട്ടാം ദിവസത്തിലേക്ക്; സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ; ക്ലസ്‌റ്റർ ബോംബുകളുമായി തിരിച്ചടിച്ച് ഇറാൻ, ഇരുപക്ഷത്തും വ്യാപക നാശനഷ്ടം, 2008ൽ 111 രാജ്യങ്ങൾ ഒപ്പുവച്ച അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ക്ലസ്‌റ്റർ ബോംബുകൾ നിരോധിച്ചിട്ടുണ്ട്, എന്നാൽ ഇറാനോ ഇസ്രായേലോ ഈ കരാറില്‍ പങ്കാളികളല്ല, സ്ഥിതി രൂക്ഷം,

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »