Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആ മാലഖയുടെ പേര് ‘സ്നി​ഗ്ധ!’ അമ്മത്തൊട്ടിലിലെ കുഞ്ഞിന് പേരിട്ടു


തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ പുലർച്ചെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ നിന്നു ലഭിച്ച 3 ദിവസം പ്രായമുള്ള പെൺകുഞ്ഞിനു പേരിട്ടു. ‘സ്നി​ഗ്ധ’ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനു പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് രാവിലെ ആരോ​ഗ്യ മന്ത്രി വീണ ജോർജ് സമൂഹ മാധ്യമത്തിലൂടെ അഭ്യർഥന നടത്തിയിരുന്നു.

മന്ത്രിയുടെ അഭ്യർഥനയ്ക്കു പിന്നാലെ നിരവധി പേരുകൾ ലഭിച്ചിരുന്നു. ഇതിൽ നിന്നുള്ള പേരുകളിൽ നിന്നു നറുക്കെടുത്താണ് പേര് കണ്ടെത്തിയത്. ശിശുക്ഷേമ സമിതി ആസ്ഥാനത്തു നടന്ന ചടങ്ങിൽ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പേര് നറുക്കിട്ടെടുത്തത്.

പുലർച്ചെ 5.50നാണ് കുഞ്ഞിനെ കിട്ടിയതെന്നും ഈ മകൾക്ക് ഇടാൻ പറ്റുന്ന പേര് അറിയിക്കണമെന്നും മന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്.

മന്ത്രിയുടെ കുറിപ്പ്

ഇന്ന് ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 3 ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ലഭിച്ചു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്. ഈ മകൾക്ക് നമുക്കൊരു പേരിടാം. പേരുകൾ ക്ഷണിച്ചു കൊള്ളുന്നു.


Read Previous

മുൻ ഡിഐജിയുടെ വീട് കുത്തിത്തുറന്ന് മോഷണം; അലമാരകളും മേശകളും വാരി വലിച്ചിട്ട നിലയിൽ

Read Next

“പണ്ടാരോ പറഞ്ഞത് തെറ്റ്. മനുഷ്യൻ തനിച്ചല്ല മരിക്കുന്നത്. ജീവിച്ചിരിക്കുമ്പോഴാണ്, അവൻ തനിയെ..” മലയാളി നെഞ്ചോട് ചേർത്ത ‘സുകൃതം’ എന്ന ചലച്ചിത്രത്തിൻറെ അവസാന രംഗത്തിനു വേണ്ടി എംടി എഴുതിയ വരികളാണിത്; എംടി എന്ന ഇതിഹാസ കാവ്യം; മലയാള സാഹിത്യത്തിൻറെ പകരക്കാരനില്ലാത്ത അമരക്കാരന് വിട.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »