Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആ കിരീടം നിനക്ക് മാത്രം അവകാശപ്പെട്ടതാണ്’; മസ്താനിയുടെ പോസ്റ്റിനെ കൈ നീട്ടി സ്വീകരിച്ച് സോഷ്യല്‍ മീഡിയ


കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയതിനെ തുടര്‍ന്ന് സവാദ് വീണ്ടും അറസ്റ്റി ലായതോടെ ഇന്‍സ്റ്റഗ്രാമില്‍ തുടരെ തുടരെ സ്‌റ്റോറികള്‍ പങ്കുവെച്ചുകൊണ്ടേയിരിക്കുകയാണ് മോഡലും നടിയുമായ നന്ദിത ശങ്കര (മസ്താനി). സ്റ്റോറികള്‍ക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. നന്ദിതയെ അനുകൂലിച്ചുകൊണ്ടാണ് കമന്റുകള്‍ നിറയുന്നത്. എന്റെ കിരീടം എവിടെയാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ എന്നാണ് നന്ദിത പോസ്റ്റിലൂടെ ചോദിക്കുന്നത്. ഇവിടെയുണ്ട് നിങ്ങളുടെ കിരീടം എന്ന് മറുപടിയുമായി എത്തിയിട്ടുണ്ട് മിക്കവരും.

അടുത്ത പൂമാലയ്ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നാണ് മറ്റ് ചിലരുടെ കമന്റുകള്‍. ആ കിരീടം നിനക്ക് മാത്രം അവകാശപ്പെട്ടതാണെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. എല്ലാവര്‍ക്കും കമന്റ് ബോക്‌സില്‍ മറുപടി നല്‍കിക്കൊണ്ടേയിരിക്കുകയാണ് മസ്താനി. എല്ലാവര്‍ക്കും നന്ദി പറയുകയാണ് നന്ദിത. രണ്ട് വര്‍ഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യക്കു ശേഷം നീതി ലഭിച്ചുവെന്നാണ് നന്ദിത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മറ്റ് ആളുകളുടെ പ്രതികരണങ്ങളും നന്ദിത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

2023ല്‍ സമാനമായ കേസില്‍ നന്ദിതയുടെ പരാതിയെ തുടര്‍ന്ന് സവാദ് അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണവും ഒരുക്കിയിരുന്നു. അന്ന് സവാദിനെ പിന്തുണച്ച മെന്‍സ് അസോസിയേഷന്‍ സംഘടനയേയും നന്ദിത പരിഹസിക്കുന്നുണ്ട്. ‘കുരങ്ങന് പൂമാല റെഡിയാക്കിവെയ്ക്കൂ’ എന്ന ഒരാളുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിക്ക് മാല താന്‍ തന്നെ മേടിക്കാം എന്നാണ് നന്ദിത മറുപടിയായി കുറിച്ചത്. സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷി ക്കുന്ന നന്ദിതയുടെ വീഡിയോ സുഹൃത്തും പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍വെച്ച് യുവതിക്ക് നേരെ സവാദ് ലൈംഗികാതിക്രമം നടത്തിയത്. ബസ് തൃശ്ശൂര്‍ എത്തിയപ്പോള്‍ യുവതി ഇത് സംബന്ധിച്ച് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.


Read Previous

തൊടുപുഴ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

Read Next

നാദിര്‍ഷയുടെ പൂച്ച ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »