Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

37 മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തി; കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ ലഭിച്ചത് വിശാഖപട്ടണത്ത് നിന്ന്


വിശാഖപട്ടണം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ 13കാരിയായ അസം സ്വദേശി തസ്മിനെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി. 37 മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തി യത്. മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്.

താംബരം എക്‌സ്പ്രസില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലെത്തിയ പെണ്‍കുട്ടി ഇവിടെ നിന്ന് വിശാഖപട്ടണത്തേക്ക് പോകു കയായിരുന്നു.വിവിധ സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍ പ്പെടെ പൊലീസ് പരിശോധന നടത്തിവരികയായിരുന്നു.

പെണ്‍കുട്ടി ആഹാരം കഴിക്കാത്തതിനാല്‍ തന്നെ ക്ഷീണിതയാണെന്നും വിവരമുണ്ട്. ട്രെയിനിലെ ബര്‍ത്തില്‍ കിടക്കുകയായിരുന്നു പെണ്‍കുട്ടി. വീട്ടില്‍ നിന്ന് വഴക്ക് കൂടിയതിനെത്തുടര്‍ന്ന് പിണക്കം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് കുട്ടി പൊലീ സിനോട് പറഞ്ഞു. കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അന്‍വര്‍ ഹുസൈന്റെ മൂത്തമകള്‍ തസ്മിന്‍ ബീഗത്തെയാണ് കാണാ തായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോള്‍ അമ്മ ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു.

പെണ്‍കുട്ടി ചെന്നൈയില്‍ നിന്ന് അസാമിലേക്ക് പോകാന്‍ സാദ്ധ്യതയുണ്ടെന്നും നേര ത്തെ സൂചനയുണ്ടായിരുന്നു. ഗുവാഹത്തി എക്‌സ്പ്രസ് ഇന്ന് രാവിലെ 10.45ന് ചെന്നൈ യില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടി ഈ ട്രെയിനില്‍ കയറിയോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചിരുന്നു .പെണ്‍കുട്ടി ചെന്നൈ – എഗ്മൂര്‍ എക്‌സ്പ്രസില്‍ കയറിയ കാര്യം പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.

കുട്ടി മൂന്നു പ്രാവശ്യം ട്രെയിന്‍ കയറി ഇറങ്ങിയെന്നും ട്രെയിന്‍ പുറപ്പെടുന്നതിന് അല്പം മുമ്പ് ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസില്‍ കയറിയെന്നും പൊലീസ് വ്യക്തമാക്കി.യാത്ര ചെയ്യുന്നതിനിടെ കുട്ടി ട്രെയിനില്‍ നാഗര്‍കോവില്‍ സ്റ്റേഷനില്‍ ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.ഇന്നലെ വൈകിട്ട് 3.03ന് കുട്ടി നാഗര്‍കോവിലിലെ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയതായും കുപ്പിയില്‍ വെള്ളം എടുത്ത ശേഷം അതേ വണ്ടിയില്‍ തിരികെ കയറിയെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കന്യാകുമാരിയിലുണ്ടെന്ന നിഗമനത്തില്‍ അവിടെത്തെ റെയില്‍വേ സ്റ്റേഷനും ബീച്ചിലും മറ്റിടങ്ങളിലുമെല്ലാം പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.


Read Previous

അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്ത് വിട്ടു; യുഎന്റെ പ്രത്യേക പ്രതിനിധിക്ക് വിലക്ക്

Read Next

ഇറാന്‍-ഇസ്രയേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഉത്തര കൊറിയയും, ചൈനയുമെല്ലാം ആ യുദ്ധത്തില്‍ ഇടപെടുമെന്ന് ആശങ്ക, ഇറാൻ്റെ ‘പ്രതികാരം’ വൈകുന്നത് വൻ പ്രഹരം ഉറപ്പാക്കാൻ, വൻ യുദ്ധം മുന്നിൽ കണ്ട് റഷ്യയും!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »