ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് പ്രകാശനം ചെയ്തു


ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനി യായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ട റിയുടെ പതിനെട്ടാമത് പതിപ്പ് പ്രകാശനം ചെയ്തു. ദോഹ ഖയാം ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഏജ് ട്രേഡിംഗ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ശെല്‍വ കുമാരന് ആദ്യ പ്രതി നല്‍കി എക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ ഡോ. പി.എ. ശുക്കൂര്‍ കിനാലൂരാണ് പ്രകാശനം നിര്‍വഹിച്ചത്.

മീഡിയ പ്‌ളസ് സി.ഇ. ഒ.യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു.പ്രിന്റ്, ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്‌ളിക്കേഷന്‍ എന്നീ മൂന്ന് പ്‌ളാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല്‍ പുതുമകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹോം ആര്‍ എസ് ജനറല്‍ മാനേജര്‍ രമേഷ് ബുല്‍ ചന്ദനി, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ്,അല്‍ മവാസിം ട്രാന്‍സ് ലേഷന്‍സ് മാനേ ജിംഗ് ഡയറക്ടര്‍ ഡോ.ഷഫീഖ് ഹുദവി ,ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, അക്കോണ്‍ പ്രിന്റിംഗ് പ്രസ് ഡയറക്ടര്‍ ജലീല്‍ പുളിക്കല്‍, സ്റ്റാര്‍ വിംഗ്‌സ് പ്രതിനിധി ശ്രീദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.

മീഡിയ പ്‌ളസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കത്തില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ , ഡിസൈനര്‍ മുഹമ്മദ് സിദ്ധീഖ് അമീന്‍ എന്നിവര്‍ നേതൃത്വം നല്‍കി ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് ഖത്തറിലുള്ളവര്‍ 4324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.


Read Previous

ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് യു.കെ.പാര്‍ലമെന്റ് അവാര്‍ഡ് സമ്മാനിച്ചു

Read Next

ഇത് പുതു ചരിത്രം’, സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ ബൂസ്റ്റര്‍ തിരിച്ചെത്തിച്ച് സ്‌പേസ് എക്‌സ്-വിഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »