മൂന്നാമത് ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായി


റിയാദ്: കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ കോൺഫറൻസ് സെന്ററില്‍ നടക്കുന്ന മൂന്നാമത് ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായി. ടൂറിസം മേഖലയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്’ സമ്മേളനം സെപ്റ്റംബര്‍ 10 മുതല്‍ 12 വരെയാണ് നടക്കുകയെന്ന് ടൂറിസം അതോറിറ്റി അറിയിച്ചു. ഉച്ചകോടിയിൽ 100 ഓളം രാജ്യങ്ങളിൽ നിന്നുള്ള 300 ലേറെ പ്രഭാഷകർ, 120-ലധികം പാനൽ ചർച്ചകളും വർക്ക്‌ഷോപ്പുകളും ഉച്ചകോടിയില്‍ നടക്കും ലോക രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിലേറെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധർ ഉച്ചകോടി യിൽ പങ്കെടുക്കും. പ്രാദേശിക, ആഗോള സ്ഥാപനങ്ങളും വകുപ്പുകളും 100 ലേറെ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗങ്ങൾ ഉച്ചകോടിയിൽ പ്രദർശിപ്പിക്കും. “മാനവികതയുടെ ഉന്നമനത്തിനായി എ ഐ പ്രയോജനപ്പെടുത്തുക” എന്നതാണ് ഈ വര്‍ഷത്തെ ശീര്‍ഷകം

ടൂറിസം മേഖലയിലെ നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയെ പരിപോക്ഷി പ്പിക്കുന്നതില്‍ കൃത്രിമബുദ്ധിയുടെ പങ്ക് ഉയർത്തിക്കാട്ടുന്ന ചർച്ചാ സെഷനുകൾ കോൺഫറൻസിൽ നടക്കും, കൂടാതെ സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന അതി വേഗ വളർച്ചയിലൂടെ ബിസിനസ്സ് കാര്യക്ഷമതയും എ ഐ വളര്‍ച്ചയും ഭാവിയിലെ ട്രെൻഡുകൾ പ്രവചിക്കാനും ടൂറിസം മേഖല വികസിപ്പിക്കാനും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള എ ഐ  തീരുമാനങ്ങൾ എങ്ങനെ എടുക്കാം, സുസ്ഥിര മേഖല ഉറപ്പാക്കുന്നതിൽ ഐ ഐ സാങ്കേതിക വിദ്യയുടെ പ്രാധാന്യം, ക്രോസ്-കൾച്ചറൽ ലിങ്കുകൾ കെട്ടിപ്പടുക്കുന്നതിലും ധാരണ വർദ്ധിപ്പിക്കുന്നതിലും ഐ ഐ  സംസ്കാരത്തിന്‍റെ പങ്ക്. റിസോഴ്‌സ് മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിലൂടെയും പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിലൂടെയും സുസ്ഥിരമായ ടൂറിസം മേഖല നിലനിർത്താൻ ഐ ഐ സംവിധാനത്തിന്‍റെ കഴിവ് ഇതെല്ലാം മൂന്നു ദിവസത്തെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യപെടും

നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ടൂറിസം മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് മുൻനിര ഐ ഐ  ഓർഗനൈസേഷനുകളുമായുള്ള ഞങ്ങളുടെ സഹകരണം അടിവരയിടുന്നതെന്ന് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ടൂറിസം ഡെപ്യൂട്ടി മന്ത്രി അൽ ജവാഹറ അൽ മുഖ്ബിൽ പറഞ്ഞു. എ ഐ യുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെ, സൗദിയുടെ വിഷൻ 2030 ന് അനുസൃതമായി സുസ്ഥിര വളർച്ച കൈവരിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നതായി ടൂറിസം ഡെപ്യൂട്ടി മന്ത്രി പറഞ്ഞു

സൗദി അറേബ്യയുടെ ടൂറിസം മേഖല, സാങ്കേതിക കണ്ടുപിടിത്തങ്ങൾ പ്രോത്സാഹി പ്പിക്കുന്നതിലും ടൂറിസം മേഖലയിൽ AI യുടെ പങ്ക് വിപുലീ കരിക്കുന്നതിലും  സൈദ്ധാന്തിക ആശയങ്ങളെ യഥാർത്ഥ ലോക പരിഹാരങ്ങളാക്കി മാറ്റുന്നതിന് എഐ-യെ പ്രയോജനപ്പെടുത്തുന്നതു വഴി സന്ദര്‍ശകര്‍ക്ക് മികച്ച സേവനം നല്‍കാന്‍ കഴിയുമെന്ന് മന്ത്രാലയം വെക്തമാക്കി

ടൂറിസം മന്ത്രാലയവും സൗദി ടൂറിസം അതോറിറ്റിയും സാങ്കേതികവിദ്യയിലും ഡാറ്റാ അനലിറ്റിക്സിലും നിക്ഷേപം നടത്തുന്നതിലും ശ്രദ്ധ കേന്ദ്രികരിച്ച് വരുകയാണ്, തെളിവു കൾ അടിസ്ഥാനമാക്കിയുള്ള ഭാവി തീരുമാനങ്ങൾക്ക് സംഭാവന നൽകുന്നതിനും ബിസിനസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാരികൾക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പി ക്കുന്നതിലും ഗതാഗതം, ഹോട്ടലുകൾ, എയർലൈനുകൾ തുടങ്ങിയ അടിസ്ഥാന ടൂറിസം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പങ്ക് വളരെ വലുതാണ്‌.


Read Previous

കാഴ്ചക്കാര്‍ക്ക് വിസ്മയം തീര്‍ത്ത് പച്ച പുതച്ച് മക്കയിലെ പര്‍വ്വത നിരകള്‍

Read Next

നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ എംഎൽഎയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »