ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: റിയാദിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ എട്ടക്ക് ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തി യതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ദേശീയഗാനം ആലപിക്കുകയും മഹാത്മാഗാന്ധി യുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. 77-ാം റിപ്പബ്ലിക് ദിനത്തോട നുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് നൽകിയ സന്ദേശം അംബാസഡർ ചടങ്ങിൽ വായിച്ചു.

എംബസി അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ആഘോഷപരിപാടികള്‍ അരങ്ങേറിയത്. പ്രവാസി ഇന്ത്യൻ സമൂഹത്തിൽനിന്നുള്ളവർ, പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കൾ, എംബസി ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങി അഞ്ഞൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.ഇന്ത്യയെന്ന കരുത്തുറ്റ റിപ്പബ്ലിക്കിനെ കൂടുതൽ ശക്തമാക്കുന്നതിൽ ഓരോ പൗരനും വഹിക്കുന്ന പങ്ക് നിസ്തുല മാണെന്ന് രാഷ്ട്രപതിയെ ഉദ്ധരിച്ച് അംബാസഡർ പറഞ്ഞു.

രാജ്യത്തിെൻറ വിവിധ മേഖലകളിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന വ്യക്തികളെയും വിഭാഗങ്ങളെയും അഭിനന്ദിക്കുന്നു. മാതൃരാജ്യത്തിന്‍റെ സംരക്ഷണത്തിനായി സദാ സജ്ജരായിരിക്കുന്ന മൂന്ന് സൈനിക വിഭാഗങ്ങളിലെയും വീരസൈനികർക്കും, ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ അഹോ രാത്രം പരിശ്രമിക്കുന്ന പൊലീസ്-കേന്ദ്ര സായുധ സേനാ ഉദ്യോഗസ്ഥർക്കും പ്രത്യേക നന്ദി രേഖപ്പെ ടുത്തുന്നു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികളും പ്രവാസി സമൂഹവും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ക്ലാസിക്കൽ, മോഡേൺ നൃത്തരൂപങ്ങളും ദേശഭക്തിഗാനങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ഇന്ത്യയുടെ ദേശീയ ഗാനമായ ‘വന്ദേമാതര’ത്തിെൻറ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക കലാപ്രകടനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. വന്ദേമാതരത്തിെൻറ പ്രാധാന്യം വിളിച്ചോതുന്ന ഫോട്ടോ ബൂത്തും എംബസിയിൽ സജ്ജീകരിച്ചിരുന്നു. ചടങ്ങുകൾക്ക് ശേഷം അംബാസഡർ ഇന്ത്യൻ പ്രവാസികളുമായും മാധ്യമപ്രവർത്തകരുമായും സംവദിച്ചു.
