ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : 9-ാമത് അന്താരാഷ്ട്ര യോഗ ആഘോഷങ്ങളുടെ ഭാഗമായി “യോഗ ഫോർ വസുദൈവ കുടുംബകം” എന്ന പ്രമേയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി, റിയാദിലെ ഇന്ത്യൻ എംബസിയും അന്താരാഷ്ട്ര യോഗ ദിനം അൽ മാദി പാർക്കിൽ ആഘോഷിച്ചു.

ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ തന്റെ സ്വാഗത പ്രസംഗത്തിൽ യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട തിന്റെ ആവശ്യകതയെക്കുറിച്ചും യോഗയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും സംസാരിച്ചു. ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന യോഗാ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യാ ഗവൺമെന്റിന്റെ രണ്ട് പുതിയ സംരംഭങ്ങളായ “ആർട്ടിക് മുതൽ അന്റാർട്ടിക്ക് വരെ”, “ഓഷ്യൻ റിംഗ് ഓഫ് യോഗ” എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

പത്മശ്രീ പുരസ്‌കാര ജേതാവ് ഗുരുജി ഡോ. എച്ച്.ആർ. നാഗേന്ദ്ര, (സ്വ്യാസ യൂണിവേ ഴ്‌സിറ്റി ചാൻസലർ) മുഖ്യാതിഥിയായി പങ്കെടുത്തു; പ്രോ വൈസ് ചാൻസലറും റിസർച്ച് സ്വ്യാസ യൂണിവേഴ്സിറ്റി ഡയറക്ടറുമായ . ഡോ. മഞ്ജുനാഥ് ശർമ്മയും സന്നിഹിത നായിരുന്നു

യോഗാ പ്രാർത്ഥനയോടെ തുടർന്ന് കോമൺ യോഗ പ്രോട്ടോക്കോൾ അവതരി പ്പിച്ചു. തുടർന്ന് പ്രാണായാമം, ധ്യാനം എന്നിവ നടന്നു. വൈദേഹി നിർത്ത വിദ്യാലയത്തി ലെയും ചിലങ്ക ഡാൻസ് അക്കാദമിയിലെയും വിദ്യാർഥികൾ യോഗ പ്രമേയമാക്കിയ നൃത്തപരിപാടികൾ അവതരിപ്പിച്ചു.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അവരുടെ കുടുംബാംഗങ്ങൾ, ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ, സ്‌കൂൾ വിദ്യാർത്ഥികൾ, സൗദി അറേബ്യയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അധ്യാപകർ, സൗദി പൗരന്മാർ, മറ്റ് ക്ഷണിക്കപ്പെട്ട രാജ്യക്കാർ പരിപാടിക്ക് സാക്ഷ്യം വഹിച്ചു.

സ്പോൺസർമാർ, നൃത്ത സംഘങ്ങൾ, യോഗ പരിശീലകർ, മെഡിക്കൽ സപ്പോർട്ട് ടീം എന്നിവർക്ക് അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാം പ്രസാദ് എന്നിവർ ഓർമ ഫലകം കൈമാറി.
