ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: റിയാദ് കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റിയുടെ ‘ദ ഐം’ ക്യാമ്പെയ്ൻ ലോഗോ പ്രകാശനം ബതഹ് യിലെ നൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ നിർവഹിച്ചു. ‘ഫോർവേഡ് ടുഗതർ’ എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാ ടിയിൽ പ്രവർത്തകരെ സജീവമായി സംഘടനാ രംഗത്തേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലം കമ്മിറ്റി ‘ദ ഐം’ ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നത്.
കെഎംസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ക്യാമ്പയിൻ പ്രഖ്യാപന സമ്മേളനം ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നജ്മുദ്ദീൻ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ചു. കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ചന്ദ്രിക പ്രചരണ ക്യാമ്പയിൻ മണ്ഡലം തല ഉദ്ഘടാനം കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങരയും നോർക്ക ക്യാമ്പയിൻ ഉദ്ഘടാനം കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ടയും നിർവഹിച്ചു.

ജൂലൈ അവസാന വാരത്തിൽ തുടക്കമാകുന്ന ക്യാമ്പെയ്ൻ പ്രവർത്തനങ്ങളിൽ ഭാഷാ അനുസ്മരണം, ക്വിസ് മത്സരം, സ്വാതന്ത്ര്യ ദിനാഘോഷം, സ്പോർട്സ് മീറ്റ്, നേതൃ സ്‌മൃതി, കേരളപ്പിറവി ദിനാഘോഷം, മാപ്പിളപ്പാട്ട് മത്സരം, നസ്വീഹത് ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, കരിയർ ഗൈഡൻസ്, ഫാമിലി മീറ്റ്, കമ്മ്യൂണിക്കേഷൻ സ്കിൽ(ദ ആർട് ഓഫ് സ്പീച്ച്) തുടങ്ങി വ്യത്യസ്ത പരിപാടികൾ നടത്തും. ക്യാമ്പയ്നിലെ സ്പോർട്സിതര മത്സര പരിപാടികളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് സ്വർണ്ണ കോയിൻ സമ്മാനമായി നൽകാനും തീരുമാനിച്ചു.
മങ്കട നിയോജക മണ്ഡലത്തിലുള്ള റിയാദിൽ ജോലി ചെയ്ത് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് മാസം രണ്ടായിരം രൂപ പെൻഷൻ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന കെഎംസിസി മെമ്പർ മാരുടെ മക്കൾക്ക് ഒരു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ, മണ്ഡലത്തിന് കീഴിൽ ബിസിനസ്സ് പദ്ധതി തുടങ്ങി ശ്രദ്ധേയ പ്രഖ്യാപനങ്ങളും ഉണ്ടായി. ഒരു വർഷം നീളുന്ന ക്യാമ്പെയ്ന്റെ സമാപനത്തോട് അനുബന്ധിച്ച് മുസ്ലിം ലീഗ് നേതാക്കളെയും പ്രമുഖ രായ വ്യക്തികളെയും ഉൾപ്പെടുത്തി സമാപന സമ്മേളനവും സംഘടിപ്പിക്കും.
ഷാഫി മാസ്റ്റർ ചിറ്റത്തുപാറ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.സൗദി കെഎംസി സി നാഷ ണൽ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയർമാൻ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ഷുഐബ് പനങ്ങാങ്ങര സെക്രട്ടറിയേറ്റ് അംഗങ്ങളായ കോയാമു ഹാജി, മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട ,അഷ്‌റഫ് കൽപകഞ്ചേരി, റഫീഖ് മഞ്ചേരി ജില്ലാ ഭാരവാഹികളായ യൂനുസ് നാണത്ത്, മുനീർ വാഴക്കാട്, മുനീർ മക്കാനി, ഷക്കീൽ തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, അർഷദ് തങ്ങൾ ചെട്ടിപ്പടി, മണ്ഡലം ചെയർമാൻ അബൂബക്കർ ഫൈസി വെള്ളില, മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ടി അബൂബക്കർ, റഫീഖ് പൂപ്പലം , സൈത ലവി ഫൈസി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
അഷ്റഫ് തങ്ങളുടെ പ്രാർത്ഥനയോട് കൂടി തുടങ്ങിയ പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് തിരൂർക്കാട് സ്വാഗതവും ഹാരിസ് വട്ടപ്പറമ്പിൽ നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അലിക്കുട്ടി , റിയാസ് ചുക്കൻ , അബു ചെലൂർ , സാലിഹ് ചെലൂർ , ഷമീർ മാനു , മുസ്ഥഫ മൂർക്കനാട് , റഷീദ് മച്ചഞ്ചേരി , ശഫീഖ് അലി പി കെ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
