ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : സഊദി അറേബ്യയിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഇന്ത്യൻ കമ്പനികളുടെ സ്റ്റാളുകൾ സഊദി യിലെ ഇന്ത്യൻ അംബാസിഡർ ഡോ. സുഹേൽ അജാസ് ഖാൻ സന്ദർശിച്ചു , വാണിജ്യ വിഭാഗം സെക്കൻഡ് സെക്രട്ടറി ശ്രീമതി റിതു യാദവും അംബാസിഡർക്കൊപ്പം ഉണ്ടായിരുന്നു

സൗദി ഫുഡ് ഷോയിൽ പങ്കെടുക്കുന്ന. ഏറ്റവും കൂടുതൽ കമ്പനികൾ പങ്കെടുക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ, എക്സിബിഷനിൽ ആവേശകരമായ പങ്കാളിത്തമാണ് ഇന്ത്യൻ കമ്പനികൾ വഹിക്കുന്നത് ഏകദേശം 30-ലധികം ഇന്ത്യൻ കമ്പനികൾ ഫുഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്

ആദ്യമായിട്ടാണ് റിയാദിൽ ഇത്തരത്തിലുള്ള ഭക്ഷ്യ പ്രദർശനം നടക്കുന്നത്
ബസുമതി അരി, പലവ്യഞ്ജനങ്ങൾ, ചായ, മിഠായി ഉൽപന്നങ്ങൾ തുടങ്ങി ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങൾ പ്രതിഫലിക്കുന്ന വിവിധ തരം ഭക്ഷണ വിഭവങ്ങള് ആണ് ഇന്ത്യൻ കമ്പനികൾ പ്രദര്ശനത്തിനായി എത്തിച്ചിരിക്കുന്നത്

ഇന്ത്യൻ കമ്പനികളുടെ ഫുഡ് രംഗത്തെക്കുള്ള കൂടുതൽ സാധ്യതകൾ സഊദി ഷോയിലൂടെ കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.ആദ്യമായിട്ടാണ് റിയാദിൽ ഇത്തരത്തിലുള്ള ഭക്ഷ്യ പ്രദർശനം നടക്കുന്നത് അതുകൊണ്ടു തന്നെ ഭക്ഷ്യ രംഗത്തെ സഹകരണം വർദ്ധിപ്പിക്കു ന്നതിനുള്ള വലിയ പ്രതീക്ഷയാണ് ഇരു രാജ്യങ്ങളും വെച്ചു പുലർത്തുന്നത്
