സൗദി പൗരനെ വെടിവെച്ചുകൊന്ന അക്രമി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു


റിയാദ്: സൗദി പൗരനെ വെടിവെച്ചു കൊന്ന ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അക്രമി, പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അസീർ മേഖലയുടെ ഭാഗമായ അൽ നമാസ് ഗവർണറേറ്റിലാണ് സംഭവം. ഒരു സൗദി പൗരനെ വെടിവെച്ചു കൊന്ന ശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ പോലീസ് പിന്തുടർന്ന് കണ്ടെത്തുകയായിരുന്നു.

എന്നാൽ പോലീസ് ഇയാളുടെ അടുത്തെത്തിയപ്പോഴേക്കും കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് പോലീസിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി എക്‌സ് പ്ലാറ്റ്ഫോം വഴി നൽകിയ പ്രസ്താവന യിൽ പറഞ്ഞു.

തങ്ങൾക്കെതിരെ വെടിയുതിർത്ത അക്രമിയെ നിർവീര്യമാക്കുക എന്ന ലക്ഷ്യ ത്തോടെയാണ് പോലീസ് തിരിച്ച് വെടിയുതിർത്തത് എന്നും വെടിവെപ്പിൽ ഗുരുത രമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായി രുന്നുവെന്നും പോലീസ് അറിയിച്ചു.

അതേസമയം സൗദി പൗരനെ വെടിവെച്ചു കൊന്നതിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട സൗദി പൗരൻ്റെയും പോലീസ് വെടിവെപ്പിൽ മരിച്ച അക്രമി യുടെയും വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

സ്വകാര്യ തോക്കുകൾ ഉപയോഗിച്ചുള്ള വെടിവെപ്പ് സംഭവങ്ങൾ നേരത്തേയും സൗദി യിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ ഈ മാസം ആദ്യം സൗദി അറേബ്യ തോക്ക് കൈവശം വെക്കുന്നതിന് ലൈസൻസ് നൽകുന്നതിന് കർശനമായ നിയമങ്ങൾ ഏർപ്പെടുത്തിയിരുന്നു. തോക്ക് ലൈസൻസ് ലഭിക്കണ മെങ്കിൽ മയക്കു മരുന്ന് പരിശോധനയിൽ വിജയിക്കണം എന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് അധികൃതർ നടപ്പിലാക്കിയിരിക്കുന്നത്.

സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദാണ് തോക്ക് ലൈസൻസുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. വ്യക്തിഗത തോക്കുകളും വേട്ടയാടുന്നതിനുള്ള ആയുധങ്ങളും കൈവശം വെക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിന് ഒരു ടോക്സിക്കോളജി ടെസ്റ്റ് പാസാകണം എന്നതാണ് ഭേദഗതികളിലൊന്ന്. ലൈസൻസ് അപേക്ഷകൻ്റെ രക്തത്തിലും മൂത്രത്തിലും മരുന്നു കളുടെ അംശം കണ്ടെത്തുന്നതിനു വേണ്ടിയുള്ളതാണ് ടെസ്റ്റ്.

ലൈസൻസ് അപേക്ഷകൻ്റെ പ്രായം 22 വയസ്സിൽ കുറയരുത്, ക്രിമിനൽ റെക്കോഡു കളും സുരക്ഷാ നിയന്ത്രണങ്ങളും ഇല്ലാത്ത ഒരു സൗദി പൗരനായിരിക്കണം എന്നതാണ് മറ്റ് ആവശ്യകതകൾ. കൂടാതെ, അപേക്ഷകന് വൈകല്യമോ തോക്കുകളുടെ ഉപയോഗ ത്തെ തടസ്സപ്പെടുത്തുന്ന രോഗമോ ഉണ്ടാകരുത്. അനധികൃതമായി തോക്ക് ഉപയോഗി ച്ചതിനും ആകാശത്ത് വെടിയുതിർത്തതിനും കഴിഞ്ഞ മാസങ്ങളിൽ സൗദി പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്ര ണങ്ങളുമായി സൗദി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. സൗദി അറേബ്യയിൽ ലൈസൻസില്ലാതെ വ്യക്തിഗത തോക്കുകളോ വെടിക്കോപ്പുകളോ കൈവശം വച്ചാൽ 18 മാസം തടവും 6,000 റിയാൽ വരെ പിഴയും ഒടുക്കേണ്ടിവരും


Read Previous

സൗദിയും തുര്‍ക്കിയും കൂടുതല്‍ അടുക്കുന്നു, 10 സഹകരണ കരാറുകളിൽ ഒപ്പുവെച്ചു; തുർക്കിയിലേക്കുള്ള സൗദിയുടെ കയറ്റുമതി 400 കോടി ബില്യൺ ഡോളറായി ഉയര്‍ന്നു.

Read Next

സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »