Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആര്‍എസ്എസിന്റെ ബന്ധുക്കാര് വന്നിരിക്കുന്നു എന്ന ചിത്രമുണ്ടാക്കാന്‍ ശ്രമം, തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു’


തിരുവനന്തപുരം: ആര്‍എസ്എസ്-സിപിഎം ബന്ധമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു വെന്നും എല്ലാക്കാലത്തും ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് ശീലമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ക്ക് ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് വിവാദമായതിനെത്തുടര്‍ന്ന് ആദ്യമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം എഡിജിപിയെപ്പറ്റി മുഖ്യമന്ത്രി പ്രസംഗത്തില്‍ ഒന്നും പറഞ്ഞതും ഇല്ല.

”ഇതാ നാടിന്റെ മുന്നില്‍ ആര്‍എസ്എസിന്റെ ബന്ധുക്കാര് വന്നിരിക്കുന്നു എന്നൊരു ചിത്രമുണ്ടാക്കാമെന്ന് ഒരു വ്യാമോഹവും വേണ്ട. ഞങ്ങളത് തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു” എന്നും അദ്ദേഹം പറഞ്ഞു. വിട്ടുവീഴ്ചയില്ലാതെ വര്‍ഗീതയക്കെതിരെ പോരാടിയ ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനാണ് ആര്‍എസ്എസുമായി ബന്ധമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ആര്‍എസ്എസ് പ്രീണനം പാര്‍ട്ടി നയമല്ല. ആര്‍എസ്എസിനെ എന്നും പ്രതിരോധിച്ചത് സിപിഎമ്മാണ്. എന്തോ വലിയ കാര്യം നടന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുക യാണ്. ആര്‍എസ്എസിനെ പ്രതിരോധിച്ച് ജീവനുകള്‍ നഷ്ടപ്പെട്ടത് സിപിഎമ്മിനാണ്. തലശേരി കലാപം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ. തലശ്ശേരി പള്ളിക്ക് സിപിഎം സംരക്ഷണം നല്‍കി. അന്ന് ജീവന്‍ നഷ്ടപ്പെട്ടത് സിപിഎമ്മിന് മാത്രം.

ആര്‍എസ്എസ് ശാഖയക്ക് കാവലെന്ന് വിളിച്ചു പറഞ്ഞത് കെ സുധാകരനാണ് ഗോള്‍വാ ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വണങ്ങി നിന്നത് ആരാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.


Read Previous

കടുത്ത ഭാഷയില്‍ കോണ്‍ഗ്രസ് വിമര്‍ശനം, എഡിജിപിയുടെ വിവാദ കൂടിക്കാഴ്ചയിൽ മിണ്ടാതെ മുഖ്യമന്ത്രി

Read Next

വീണ്ടും മൈക്ക് പിണങ്ങി, ചിരിച്ചുകൊണ്ട് ഓപ്പറേറ്ററെ വേദിയിലേയ്ക്ക് വിളിച്ച് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »