Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടണൽ ദുരന്തത്തിൽ കുടുങ്ങിയവരുടെ രക്ഷക്കെത്തിയ വക്കീൽ ഹസന്‍റെ വീട് അധികൃതര്‍ പൊളിച്ച് മാറ്റി


ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ടണൽ ദുരന്തത്തിൽ കുടുങ്ങി കിടന്ന 41 തൊഴിലാളികളുടെയും രക്ഷക്കെത്തിയത് റാറ്റ് മൈനേഴ്സ്  എന്ന സംഘമായിരുന്നു. ആ സംഘത്തിൽ ഉൾപ്പെട്ട വക്കീൽ ഹസന്റെ വീട് പൊളിച്ച് മാറ്റിയിരിക്കുകയാണ് ദില്ലി വികസന അതോറിറ്റി. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

രാജ്യം നടുങ്ങിയ ഉത്തരാഖണ്ഡിലെ ടണൽ ദുരന്തത്തിൽ കുടുങ്ങി കിടന്ന 41 തൊഴിലാളികളുടെയും രക്ഷക്കെത്തിയത് റാറ്റ് മൈനേഴ്സ് എന്ന സംഘമായിരുന്നു. റാറ്റ് മൈനേഴ്സിലുള്‍പ്പെട്ട വക്കീൽ ഹസന്‍റെ വീടാണ് കഴിഞ്ഞ ദിവസം ദില്ലി വികസന അതോറിറ്റി പൊളിച്ചുമാറ്റിയത്. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.  എന്നാൽ പ്രദേശത്ത് ആകെ പൊളിച്ചത് വക്കീൽ ഹസന്‍റെ വീട് മാത്രമാണ്. വീട് സ്ഥിതി ചെയ്യുന്ന ഭൂമിയ്ക്ക് ഭൂനികുതി അടച്ചിരുന്നുവെന്നും, റേഷൻ കാർഡ് ഉൾപ്പടെയുള്ള എല്ലാ രേഖകളും തന്‍റെ കൈയിലുണ്ടെന്നും വക്കീൽ ഹസൻ പറയുന്നു.

രാത്രിയിൽ മക്കൾ മാത്രമുള്ളപ്പോഴാണ് പൊലീസ് എത്തിയതെന്നും മക്കളെ പൊലീസ് മർദ്ദിച്ചുവെന്നുമുള്ള ഗുരുതര ആരോപണമാണ് കുടുബം ഉന്നയിയ്ക്കുന്നത്. വീട്ടിലുണ്ടായിരുന്ന വസ്തുക്കൾ എടുക്കാൻ പോലും സമ്മതിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. പൊളിച്ച വീടിന്‍റെ മുൻപിൽ സമരത്തിലാണ് വക്കീൽ ഹസന്‍റെ കുടുംബം. സംഭവം വിവാദമായതോടെ ദില്ലി വികസന അതോറിറ്റിയുടെ ചെയർമാൻ കൂടിയായ ദില്ലി ലഫ്റ്റനന്റ് ഗവർണർ ഇടപെട്ട് വീട് വച്ച് നല്‍കാമെന്ന ഉറപ്പ് നൽകിയിരിയ്ക്കുകയാണ്.


Read Previous

ജെ എന്‍ യു ക്യാമ്പസില്‍ സംഘര്‍ഷം; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഏറ്റുമുട്ടി;സൈക്കിള്‍ എടുത്തെറിഞ്ഞു

Read Next

ഇനി ‘പാടല്ലേ, സി.ഡി.ഇടാം’; ദേശീയ​ഗാനം തെറ്റിച്ച് പാടി, ഡിസിസി അധ്യക്ഷൻ പാലോട് രവി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »