ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പുരുഷ സൗന്ദര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് താടി. താടി വളരാത്തതിനാൽ വിഷമിക്കുന്ന ഒരുപാടുപേരുണ്ട്. പ്രത്യേകിച്ച് കൗമാര പ്രായക്കാർ.

ചിലർക്ക് താടിയുണ്ടെങ്കിലും കട്ടി വളരെ കുറവായിരിക്കും. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നിങ്ങളുടെ വീടുകളിൽ തന്നെയുണ്ട്. ഒരു രൂപ പോലും ചെലവില്ലാതെ എങ്ങനെ കട്ടത്താടിയും മീശയും വളർത്താമെന്ന് നോക്കാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും അറിയാം. താടി വളരാൻ മാത്രമല്ല പുരികം നല്ല കട്ടിയായി വളരാനും ഈ വിദ്യ നിങ്ങളെ സഹായിക്കും.
ആവശ്യമായ സാധനങ്ങൾ
ബദാം – 5 എണ്ണം
ആവണക്കെണ്ണ – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ബദാം നന്നായി ചൂടാക്കി കരിച്ചെടുക്കുക. പൊടിയുന്ന വിധത്തിൽ വേണം കരിച്ചെടുക്കാൻ. തണുക്കുമ്പോൾ പൊടിച്ചെടുക്കണം. ശേഷം ഇതിലേക്ക് ആവണക്കെണ്ണ കൂടി ചേർത്ത് യോജിപ്പിച്ച് ഒരു ബോട്ടിലിലാക്കി വയ്ക്കുക. കുറച്ച് ദിവസത്തേക്ക് മാത്രമുള്ളത് ഉണ്ടാക്കിവയ്ക്കുക. ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല.
ഉപയോഗിക്കേണ്ട വിധം
രാത്രി ഉറങ്ങുന്നതിന് മുമ്പ് വേണം ഇത് പുരട്ടാൻ. മുഖം നന്നായി കഴുകി വൃത്തിയാക്കി തുടച്ചശേഷം താടിയിൽ പുരട്ടാവുന്നതാണ്. രാവിലെ കഴുകി കളയാം. ഒറ്റ ഉപയോഗത്തിൽ തന്നെ താടിയിൽ മാറ്റം കാണാൻ സാധിക്കും.
