ബൈക്ക് അപകടം; ചികിത്സയിലായിരുന്ന ഡി ജെ ആർട്ടിസ്റ്റ് മരിച്ചു


തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേയാട് സ്വദേശിയായ വിവേക് റാണയാണ് (38) മരിച്ചത്.

കഴിഞ്ഞ മാസം 29ന് രാത്രി പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിവേകിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രദേശവാസികളാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിവേക് മരിച്ചത്.

സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്. വിവേക് ഡി.ജെ ആർട്ടിസ്റ്റും കാട്ടാക്കട എ ഇ ഒ ഓഫീസിലെ ക്ലാർക്കുമാണ്. പി എസ് ലതയാണ് മാതാവ് ഭാര്യ- സുര്യ രാജ്, മക്കൾ- താനിയ റാണ,നതാഷ റാണ.


Read Previous

മോഹൻലാലിന് നൽകിയ രണ്ടരക്കോടി രൂപയിലും വ്യക്തത വരുത്തണം ആന്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

Read Next

കേന്ദ്രസർക്കാർ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുത്ത വഖഫ് ഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പുവച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »