Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിൽ അടച്ചില്ല; വില്ലേജ് ഓഫീസിന്‍റെ ഫ്യൂസ്‌ ഊരി, കെ.എസ്.ഇ.ബി.


കൊല്ലം :ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ശക്തികുളങ്ങര വില്ലേജ് ഓഫീസിലെ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി. അധികൃതർ വിച്ഛേദിച്ചു.

വെള്ളിയാഴ്ച 11.30-ഓടെയാണ് കെ.എസ്.ഇ.ബി. ജീവനക്കാരെത്തി ഫ്യൂസ് ഊരിയത്. ഇതോടെ ഓഫീസ് പ്രവർത്തനം അവതാളത്തിലായി. 3,000 രൂപയായിരുന്നു അടയ്ക്കാനുണ്ടായിരുന്നത്.

ഉടൻതന്നെ വിവരം മേലധികാരികളെ അറിയിച്ചു. സുജിത് വിജയൻ പിള്ള എം.എൽ.എ.യും എ.ഡി.എമ്മും വിഷയത്തിൽ ഇടപെട്ടു.

വൈദ്യുതി ബിൽ കളക്ടറേറ്റിൽനിന്നാണ് അടയ്ക്കാറുള്ളത്. മുൻകാലങ്ങളിൽ ബില്ലടക്കാൻ കാലതാമസം വരുമ്പോൾ ഓഫീസിലെ ജീവനക്കാർ സ്വന്തം നിലയിൽ അടയ്ക്കാറുണ്ടായിരുന്നു.

ഇപ്പോൾ കളക്ടറേറ്റിൽനിന്നു നേരിട്ടാണ് കെ.എസ്.ഇ.ബി.യിൽ ബില്ലടയ്ക്കുന്നത്.

ജീവനക്കാർ തുകയടച്ചാൽ തിരികെ കിട്ടാതെവരും. 12.30-ഓടെ കെ.എസ്.ഇ.ബി. ജീവനക്കാരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.


Read Previous

നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 19 കുട്ടികള്‍ പുറത്തുചാടി, വീട്ടിൽ പോവണമെന്ന് കുട്ടികൾ

Read Next

പത്ത് ജില്ലകളില്‍ ശക്തമായ മഴ; മൂന്നിടത്ത് ഓറഞ്ച്; ബുധനാഴ്ചവരെ തീവ്രമഴ തുടരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »