Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിജെപി പിന്തുണച്ചില്ല, വോട്ടു കുറഞ്ഞു; കനത്ത തോല്‍വിക്കു പിന്നാലെ എന്‍ഡിഎ വിടാന്‍ ബിഡിജെഎസില്‍ സമ്മര്‍ദ്ദം


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ എന്‍ഡിഎ മുന്നണി വിടാന്‍ ബിഡിജെഎസില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. എന്‍ഡിഎ നേട്ടമുണ്ടാക്കിയ ഇടങ്ങളില്‍ പോലും ബിഡിജെഎസിന് വോട്ടു കുറഞ്ഞിരുന്നു. ബിജെപിയുടെ നിസഹകരണമാണ് ബിഡിജെഎ സിന്റെ തോല്‍വിക്ക് കാരണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വികാരം. ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പോലും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.

ബിഡിജെഎസിന് 40 നിയോജകമണ്ഡലങ്ങളില്‍ മാത്രമാണ് സീറ്റ് ലഭിച്ചത്. ലഭിച്ചതില്‍ ഭൂരിപക്ഷം സീറ്റുകളും സ്വാധീനമില്ലാത്ത സ്ഥലങ്ങളിലായിരുന്നു. മുന്നൂറോളം സീറ്റുകളില്‍ മത്സരിച്ച ബിഡിജെ എസ് അഞ്ചിടത്ത് മാത്രമാണ് വിജയിച്ചത്. കൊച്ചി കോര്‍പ്പറേഷനില്‍ 13 സീറ്റുകളില്‍ മത്സരിച്ചെങ്കിലും സിറ്റിങ് സീറ്റില്‍ ഉള്‍പ്പടെ പരാജയപ്പെട്ടു. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തില്‍ ബിഡിജെഎസിന്റെ സിറ്റിങ് സീറ്റ് ബിജെപി ഏറ്റെടുത്തിരുന്നു. ഇവിടെ പരാജയപ്പെട്ടതോടെ പഞ്ചായത്ത് ഭരണം തന്നെ നഷ്ടമായി.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ ഭരണം പിടിച്ചപ്പോള്‍, ബിഡിജെഎസ് മത്സരിച്ച ഡിവിഷ നുകളിലെല്ലാം വോട്ടു കുറഞ്ഞിരുന്നു. ബിഡിജെഎസ് മത്സരിച്ച തിരുവനന്തപുരം നഗരത്തിലെ വാര്‍ഡു കളില്‍ ബിജെപി യുഡിഎഫിന് വോട്ടുകള്‍ മറിച്ചെന്ന് വി കെ പ്രശാന്ത് എംഎല്‍എ ആരോപിച്ചിരുന്നു. ബിജെപിയുടെ ഏകപക്ഷീയ നിലപാടിനെ തുടര്‍ന്ന് പലയിടങ്ങളിലും ബിഡിജെഎസിന് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ പിന്‍വാങ്ങേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഈ മാസം 23 ന് നടക്കുന്ന ബിഡിജെ എസ് നേതൃയോഗത്തില്‍ മുന്നണി മാറ്റം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.


Read Previous

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

Read Next

ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ….’; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »