ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഹിസോര്: ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീല്‍ സ്ഥാനമേറ്റതിന്റെ മാറ്റം ടീമില്‍ കണ്ടു തുടങ്ങി. കാഫ നേഷന്‍സ് കപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. കരുത്തരായ ഒമാനെ ചരിത്രത്തിലാദ്യമായി ഇന്ത്യ വീഴ്ത്തി. കഴിഞ്ഞ 11 തവണയും ഒമാനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചിരുന്നില്ല.
മൂന്നാം സ്ഥാന പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1നു സമനിലയില്‍ പിരിഞ്ഞിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നാണ് ഇന്ത്യ വിജയവും മൂന്നാം സ്ഥാനവും സ്വന്തമാക്കിയത്. മത്സരത്തില്‍ ഒമാനാണ് ലീഡെടുത്തത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. കളിയുടെ 55ാം മിനിറ്റില്‍ അല്‍ യഹ്മദിയിലൂടെയാണ് ഒമാന്‍ അക്കൗണ്ട് തുറന്നത്. കളി ഒമാന്‍ ജയിക്കുമെന്നു തോന്നിച്ചെങ്കിലും ഗതി മാറ്റി 80ാം മിനിറ്റില്‍ ഇന്ത്യ സമനില പിടിച്ചെടുത്തു. ഉദാന്ത സിങാണ് ഇന്ത്യക്ക് സമനില ഗോള്‍ സമ്മാനിച്ചത്.
കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഇന്ത്യയ്ക്കായി ലാല്ലിയന്‍സുല ചങ്തെ, രാഹുല്‍ ഭകെ, ജിതിന് എന്നിവരുടെ കിക്കുകള്‍ ലക്ഷ്യം കണ്ടു. അനിസ അലിയുടേയും ഉദാന്ത സിങിനും പിഴച്ചു. ഒമാന്‍ നിരയില്‍ അല്‍ റുഷൈദിയും അല്‍ ഗസ്സാനിയും മാത്രമാണ് ലക്ഷ്യം കണ്ടത്. അവസാന കിക്കെടുത്ത അല്‍ യഹ്മദിയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തടുത്ത് ഇന്ത്യക്ക് സ്വപ്ന വിജയം സമ്മാനിക്കുകയായിരുന്നു.
