മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു


തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്‌ടറാണ് (50) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ യായി രുന്നു അപകടം. വികടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ഫ്രാന്‍സിസ്, സുരേഷ്, യേശുദാസ് എന്നിവര്‍ രക്ഷപ്പെട്ടു.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് തലകീഴായി മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥത യിലുള്ള ‘ചിന്തധിര ‘ എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് അഴിമുഖത്തു ണ്ടായിരുന്ന ഫിഷറീസ് ഗാര്‍ഡുകളും, കോസ്റ്റല്‍ പൊലീസും നടത്തിയ തെരച്ചിലാണ് വിക്‌ടറിനെ കണ്ടെത്തിയത്.

പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി യിലേക്ക് മാറ്റി. ഈ വര്‍ഷം മുതലപ്പൊഴിയില്‍ ഇതുവരെ 13 അപകടങ്ങളിലായി മൂന്ന് മത്സ്യതൊഴിലാളികളുടെ ജീവനാണ് നഷ്‌ടപ്പെട്ടത്. മുതലപ്പൊഴി, ഹാര്‍ബറായി രൂപാന്തരം പ്രാപിച്ചശേഷം ഇതുവരെ 70 ലേറെ മത്സ്യത്തൊഴിലാളികള്‍ ഇവിടെ അപകടത്തില്‍ മരിച്ചിട്ടുണ്ട്.


Read Previous

കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം: മരണം 33 ആയി, നിരവധി പേര്‍ ചികിത്സയില്‍

Read Next

കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രിസ്ഥാനത്തേക്ക്, വയനാട്ടിലെ ആദ്യ സിപിഎം മന്ത്രി, വകുപ്പുകളിൽ മാറ്റം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »