ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് ജനുവരി 09 ന് റിയാദിൽ മരണപ്പെട്ട തിരുവനന്തപുരം കിളിമാനൂർ, തൊളിക്കുഴി സ്വദേശി നിസാമിന്റെ മൃതദേഹം ജനുവരി 12, തിങ്കളാഴ്ച്ച വൈകുന്നേരം റിയാദ്, നസീമിൽ കബറടക്കി. നവോദയ ജീവകാരുണ്യവിഭാഗം കൺവീനർ ബാബുജി നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി.
ഏറെ നാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന നിസാമിനെ ആരോഗ്യപ്രശ്ന ങ്ങൾ നേരിട്ടതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തകരുടെ സഹായത്താൽ റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദ് ദാഹൽ മഅദൂദിൽ 25 വർഷത്തോളമായി ഇലക്ട്രീഷ്യനായി സ്വന്തം നിലയിൽ ജോലി നോക്കുകയായിരുന്നു നിസാം.
കബറടക്കുന്നതിന് ബാബുജി, മൊയ്ദീൻ തെന്നല, സുധീർഖാൻ തൊപ്പിച്ചന്ത, റിയാസ്, ഷാനവാസ് എന്നിവർ നേതൃത്വം നൽകി. കാസർകോട്, ദേലംപാടി, പറപ്പ സ്വദേശിനിയായ ആയിഷത്ത് മിസിരിയ (34) ആണ് ഭാര്യ. വിദ്യാർത്ഥിയായ മുഹമ്മദ് മിഷാൽ (6) ഏക മകനാണ്. തിരുവനന്തപുരം, തൊളിക്കുഴി സ്വദേശികളായ ഷുഹൈബ്, കാമിലത്ത് ബീവി എന്നിവർ മാതാപിതാക്കളും സജീന സഹോദരിയുമാണ്. മറ്റൊരു സഹോദരി റജീനയും സഹോദരൻ സിറാജും നേരത്തെ മരണപ്പെട്ടിരുന്നു. റിയാദിലെ സാമൂഹ്യ പ്രവർത്തകനും നവോദയ സ്ഥാപകാംഗവുമായ കുമ്മിൾ സുധീർ മാതൃസഹോദരീ പുത്രനാണ്.
