Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജിസാനിൽ മരിച്ച ജസ്റ്റിന്റെ മൃതദേഹം നാട്ടിലേക്കയച്ചു


ജിസാൻ: ജിസാനിൽ കഴിഞ്ഞ മാസം 11 ന് ഹൃദയാഘാതം മൂലം മരിച്ച കന്യാകുമാരി അമ്പിയം ആഴി ത്തുറ എനയം സ്വദേശി ജസ്റ്റിൻ സൂസെ അന്തോണിയുടെ (52) മൃതദേഹം ‘ജല’ പ്രവർത്തകരുടെ സഹായ ത്തോടെ ജിസാനിൽ നിന്ന് റിയാദ് വഴി കൊച്ചിയിലേക്ക് അയച്ചു. ജിസാനിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം അബൂഅരീഷ് കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

റിയാദ് വിമാനത്താളത്തിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ നാളെ രാത്രി കൊച്ചിയിലെത്തി ക്കുന്ന മൃതദേഹം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങും. ശനിഴാഴ്‌ച രാവിലെ സ്വദേശമായ ആഴിത്തുറയിൽ മൃതദേഹം സംസ്‌കരിക്കും. ബന്ധുക്കളും സഹപ്രവർത്തകരുമായ മൊയ്‌സൺ പിള്ളയും ഹരിദാസനും ജസ്റ്റിൻറെ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

കഴിഞ്ഞ പത്തു വർഷമായി ജിസാൻ ഫിഷിംഗ് ഹാർബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു മരണ മടഞ്ഞ ജസ്റ്റിൻ. ജിസാൻ ഹാർബറിന് സമീപമുള്ള ഫ്‌ളാറ്റിൽ വെച്ച് രാത്രി നെഞ്ചുവേദനയും ദേഹാസ്വാ സ്ഥ്യവുമുണ്ടായതിനെ തുടർന്ന് ജസ്റ്റിനെ സഹപ്രവർത്തകർ ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതിനാൽ ജിസാൻ സിറ്റി സൗത്ത് പോലീസിൻറെ നിർദ്ദേശപ്രകാരം ജിസാൻ പബ്ലിക് പ്രോസിക്യൂഷൻറെ അന്വേഷണ നടപടികൾ പൂർത്തിയാക്കേണ്ടി വന്നതിനാലാണ് ജസ്റ്റിൻറെ മൃതദേഹം നാട്ടിലയക്കാൻ കാലതാമസം നേരിട്ടത്.

മൃതദേഹത്തിൻറെ രാസപരിശോധനയും ഫോറൻസിക്ക് പരിശോധനയും പൂർത്തിയാക്കിയ ശേഷം പൊലീസിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കു ന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. ജസ്റ്റിൻറെ സ്പോൺസർ അവാജി ഹുസൈൻ ഹക്കമിയുമായി ബന്ധപ്പെട്ട് ‘ജല’യുടെ കേന്ദ്രകമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, ഗഫൂർ പൊന്നാനി, യൂണിറ്റ് ഭാവരവാഹികളായ ജമാൽ കടലുണ്ടി, സമീർ പരപ്പനങ്ങാടി എന്നിവരാണ് മൃതദേഹം നാട്ടിലയക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയത്. നിയമ നടപടികൾ പൂർത്തിയാക്കാൻ ജസ്റ്റിന്റെ സഹപ്രവർത്തകനും ബന്ധുവുമായ മൊയ്‌സൺ പിള്ളയെ ബന്ധുക്കൾ ചുമതലപ്പെടുത്തിയിരുന്നു.

ജെസ്റ്റിൻ ഇക്കഴിഞ്ഞ മാർച്ച് ആദ്യ വാരമാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയത്. സൂസെ അന്തോണിയുടെയും മരിയ പുഷ്പയുടെയും മകനാണ്. മേരിയാണ് ഭാര്യ. മക്കളായ ജോൺ വർഷൻ, ജേഷ്‌മ എന്നിവർ നാട്ടിൽ വിദ്യാർത്ഥികളാണ്.


Read Previous

പെരുന്നാത്തലേന്ന്’ മിഅ മൈലാഞ്ചി മത്സരം

Read Next

സര്‍ക്കാര്‍ പദ്ധതികളൊന്നും തങ്ങളുടെ നാടിന്‍റെ ദാഹമകറ്റില്ലെന്ന തിരിച്ചറിവ് ; ദാഹമകറ്റാന്‍ ഒരുമ്പെട്ടിറങ്ങിയവള്‍, അറിയാം പെണ്ണൊരുത്തി സ്വന്തം കൈകൊണ്ട് പണിത 35 തടയണകളുടെ അതിജീവന കഥ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »