ഹമാസിന്‍റെ റോക്കറ്റ് ആക്രമണ ത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.


ന്യൂഡൽഹി: ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. ഇന്ന്‍ രാത്രി ടെൽ അവീവിലെ ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ മൃതദേഹം ആദ്യം ഡൽഹിയിലെത്തിക്കും.

വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കുമാർ സിഗ്ലയുമായി ഇതു സംബന്ധിച്ച് സംസാരിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിമാനത്താ വളത്തിന്റെ പ്രവർത്തനം തടസപ്പെട്ടാൽ നടപടികൾ വൈകാംമെന്നും അറിയുന്നു .ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിനിടെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.


Read Previous

അല്‍കോബാറില്‍ റെസ്‌റ്റോറന്റില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരണപെട്ടു; രണ്ടുപേരുടെ നില ഗുരുതരം.

Read Next

പാലസ്തീനില്‍ ഇസ്രായിൽ നടത്തുന്ന ആക്രമണത്തെയും ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കു ന്നതും ശക്തമായി അപലപിക്കുന്നു സല്‍മാന്‍ രാജാവ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »