Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു; വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും


ദുബായ്: ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകൾ ഒന്നര വയസുകാരി വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്കാരം. വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരൻ ഉൾപ്പെടെയുള്ളവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.

ദുബായ്: ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകൾ ഒന്നര വയസുകാരി വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്കാരം. വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരൻ ഉൾപ്പെടെയുള്ളവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.

കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയൻ (33), മകൾ വൈഭവി എന്നിവരെയാണ് അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കി എന്നാണ് നി​ഗമനം.

വിപഞ്ചികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ഇന്ത്യൻ കോൺസുലേറ്റിലും ഷാർജ പൊലീസിലും പരാതി നൽകിയിരുന്നു. വർഷങ്ങളായി വിപഞ്ചിക ഭർത്താവിൽ നിന്ന് പീഡനം നേരിട്ടിരുന്നു. വിവാഹത്തിന് മുൻപ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.

2022 മുതൽ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നുവെന്ന ശബ്‍ദരേഖ പുറത്തുവന്നിരുന്നു. വിവാഹ സമയത്ത് വീട്ടുകാർ സ്വർണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നൽകി. അതിൽനിന്നും സ്വന്തം വിദ്യാഭ്യാസ ലോണിൻ്റെ തുക അടക്കാൻ പറഞ്ഞത് തർക്കത്തിലേക്ക് നയിച്ചു. നിതീഷിന്റെ എല്ലാ പ്രവർത്തികളും സഹോദരിയുടെയും അച്ഛന്റെയും പിന്തുണയോടെ ആയിരുന്നു.


Read Previous

എനിക്ക് എ​ന്റെ നാട്ടിൽ പോകണം, ആഫ്രിക്കയിൽ’; ആ​ഗ്രഹം പറഞ്ഞ് എഴുപതുകാരി, കമ​ന്റുകളിൽ സ്നേഹം ചൊരിഞ്ഞ് ആഫ്രിക്കക്കാ‍ർ

Read Next

ബംഗ്ലാദേശിൽ പാകിസ്ഥാൻ താലിബാൻ റിക്രൂട്ട്മെന്റ് സജീവമാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »