ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് മലാസിലുള്ള അൽ മാസ് റെസ്റ്റോറന്റ് ഹാളിൽ വച്ച് മെമ്പർമാർക്ക് വേണ്ടി നോർക്ക ക്യാമ്പ് സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ മുഹമ്മദ് ഉവൈസിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ എടപ്പ പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. റിയാദിലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും ഭാരതീയ സമ്മാൻ ജേതാവുമായ ശിഹാബ് കൊട്ടുകാട് ഉൽഘാടനം നിർവഹിച്ചു. തുടർന്ന് നോർക്ക ഐഡി കാർഡ്, നോർക്ക കെയർ പ്രവാസി ഹെൽത്ത് ഇൻഷുറൻസ്, ക്ഷേമ നിധി, മറ്റ് നോർക്ക സർവീസുകൾ എന്നിവയെ കുറിച്ച് മെമ്പർമാരുടെ സംശയങ്ങൾക്ക് ശിഹാബ് കൊട്ടുകാട് മറുപടി നൽകി.
നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ, മെമ്പർമാർക്ക് നോർക്ക ഐഡി, ഹെൽത്ത് കെയർ എന്നിവയിൽ രെജിസ്ട്രേഷൻ ചെയ്യുന്നതിന് ഹിലാൽ ബാബു, വൈശാഖ്, ശ്യാം മന്ത്രകോട്, ജസീർ കോതമംഗലം, അജ്നാസ് ബാബു, ഇല്യാസ് പൂലക്കൽ എന്നിവർ നേതൃത്വം നൽകി. എടപ്പ ടീം അംഗങ്ങളായ ജൂബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂർ, ജിബിൻ സമദ് കൊച്ചി, അഡ്വ. അജിത് ഖാൻ, സലാം പെരുമ്പാവൂർ, അജീഷ് ചെറുവട്ടൂർ, ഷുക്കൂർ ആലുവ, അബ്ദുൽ ഖയ്യും, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ, അബ്ദുള്ള മാഞ്ഞാലി എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും, ജോയിന്റ് ട്രഷറർ അമീർ കാക്കനാട് നന്ദിയും രേഖപ്പെടുത്തി.
