Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മണിപ്പൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി; ജിരിബാമിലെ എട്ട് നേതാക്കള്‍ രാജിവച്ചു: ഭരണകക്ഷി എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി,ബീരേന്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച എന്‍പിപി.


ഇംഫാല്‍: മണിപ്പൂരില്‍ കലാപം വീണ്ടും രൂക്ഷമായതോടെ ബിജെപിയില്‍ പൊട്ടി ത്തെറി. ജിരിബാമിലെ എട്ട് പ്രധാന നേതാക്കള്‍ രാജിവച്ചു. ബിരേന്‍ സര്‍ക്കാരിനെതി രായ പ്രതിഷേധ സൂചകമായാണ് രാജി.കെ. ജാദു സിങ്, മുതും ഹേമന്ത സിങ്, പി. ബിര മണി സിങ്, മുതും ബ്രോജേന്ദ്രോ സിങ്, ടി. മേഘജിത് സിങ്, എല്‍. ചാവോബ സിങ്, ഉള്‍പ്പെടെ എട്ട് പേരാണ് രാജി വച്ചത്.

അതിനിടെ മണിപ്പൂരിലെ കലാപാന്തരീക്ഷം സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയ മെന്ന് ആരോപണമുയരുന്നതിനിടെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ഭരണകക്ഷി എംഎല്‍ എമാരുടെ അടിയന്തര യോഗം വിളിച്ചു. ഇംഫാലില്‍ വൈകുന്നേരം അറ് മണിക്കാണ് യോഗം.

ബിജെപി എംഎല്‍എമാര്‍ക്ക് പുറമെ സഖ്യകക്ഷികളായ എന്‍പിഎഫ്, ജെഡിയു തുടങ്ങിയ പാര്‍ട്ടികളുടെ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും. കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിജെപിയുടെ നേതൃത്വത്തി ലുള്ള എന്‍. ബിരേന്‍ സിങ് നയിക്കുന്ന സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് സഖ്യകക്ഷി എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

കലാപം കത്തി നില്‍ക്കുന്നതിനിടെ സഖ്യകക്ഷികളിലൊന്ന് പിന്തുണ പിന്‍വലിച്ചത് ബിരേന്‍ സിങ് സര്‍ക്കാരിന് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ്. കലാപം അടിച്ച മര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം. ഏഴ് അംഗങ്ങളുടെ പിന്തുണയാണ് എന്‍പിപി പിന്‍മാറിയതോടെ സര്‍ക്കാരിന് നഷ്ടമായത്. ബീരേന്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്നും എന്‍പിപി ഇന്ന് ആവശ്യപ്പെട്ടു.

60 അംഗ നിയമസഭയില്‍ 37 സീറ്റുകളുള്ള ബിജെപിക്ക് ഇപ്പോള്‍ ഭീഷണിയല്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അത്ര ഗുണകരമല്ല. കൂടുതല്‍ സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിക്കുമോ എന്ന പേടിയും മുഖ്യമന്ത്രി ബിരേന്‍ സിങിനുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളില്‍ മൂന്നെണ്ണത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഞായറാഴ്ച മണിപ്പൂരിലെ സാഹചര്യം വിലയിരുത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗവും ചേര്‍ന്നു. ദേശീയ സുര ക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്റലി ജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേക്ക തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.


Read Previous

തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ഒരേ നില്‍പ്പ്: റാഗിംഗിന് വിധേയനായ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Read Next

ഇരട്ട വോട്ടുകാരെ പാലക്കാട് നിലനിര്‍ത്തും; മറ്റേതെങ്കിലും ബൂത്തില്‍ വോട്ട് ചെയ്താല്‍ നടപടിയെന്നും കളക്ടര്‍: കോടതിയിലേക്കെന്ന് സിപിഎം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »