കലക്ടറുടെ മലക്കം മറിച്ചില്‍ അത്ഭുതപ്പെടുത്തുന്നു; പ്രസ്താവനയ്ക്ക് പിന്നില്‍ സിപിഎം; കെസി വേണുഗോപാല്‍


പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് മുഴുവന്‍ സംരക്ഷണവും നല്‍കയിത് സിപിഎം ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇന്ന് കലക്ടര്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നിലും സിപിഎമ്മാണ്. കണ്ണൂര്‍ കലക്ടറുടെ മലക്കം മറിച്ചി ല്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഇങ്ങനെയും കലക്ടര്‍ക്ക് കള്ളം പറയാനാകുമോ?. ആ സ്ഥാനത്ത് ഇരിക്കാന്‍ അരുണ്‍ കെ വിജയന്‍ യോഗ്യനല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

കേരളത്തില്‍ ഇപ്പോള്‍ ഭരണം എന്നൊന്നില്ല. സിപിഎം സെല്‍ ഭരണമാണ് നടക്കുന്ന തെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സിപിഎമ്മിന്റെ ഒരു സെക്ഷന്‍ തീരുമാനി ക്കുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് പിടിച്ചെടുക്കുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ ബിജെപി ഇവിടെ മത്സരിച്ചത്. എന്തെല്ലാം പ്രചാരണമാണ് അന്ന് നടത്തിയത്. ബിജെപിയെ തോല്‍പ്പിച്ചാണ് ഇവിടെ കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിരിക്കുന്നത്. സിപിഎം ഉണ്ടായിരുന്നു മൂന്നാം സ്ഥാനത്ത്. അതുതന്നെയാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്. ഇവിടെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഇത്തവണയും കോണ്‍ഗ്രസ് ജയിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടണമെന്ന് സുരേഷ് ഗോപി പറയുന്നത് അദ്ദേഹം കേന്ദ്രമന്ത്രിയായതുകൊണ്ടാണ്. അന്വേഷണം എന്താകുമെന്ന് അദ്ദേഹത്തിന് അറിയുമായിരിക്കുന്നതുകൊണ്ടാവാം അങ്ങനെ പറയുന്നതെന്നും കെസി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


Read Previous

മകനെ കാണാന്‍ ഉമ്മയും അമ്മാവനും സഹോദരനും സൗദിയിലെ അബഹയില്‍ എത്തി, മരണപെട്ട ബാലന്‍റെ കുടുംബത്തെയും കാണാന്‍ ശ്രമം

Read Next

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ; അന്തിമചിത്രം തെളിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »