Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പച്ചയും മഞ്ഞയും ചുവപ്പുമൊക്കെയായി നിറം മാറും, ഇടയ്‌ക്ക് മഴവില്ല് തെളിയും, വിചിത്ര കാഴ്‌ചയായി പുഴ


ഒരേ സമയം അഞ്ച് നിറങ്ങളിലൊഴുകും ഒപ്പം വെള്ളത്തിൽ തന്നെ മഴവില്ലും രൂപം കൊള്ളും. മറ്റെങ്ങുമില്ലാത്ത ഈ പ്രത്യേകതയുണ്ടാകുന്നത് ഒരു പുഴയിലാണ്. കൊളംബിയയിലെ കാനോ ക്രിസ്‌റ്റൽസ് എന്ന നദിയാണ് ലോകത്തെ അമ്പരപ്പിക്കുന്നത്.

സെറാനി ഡെ ല മകറേന നാഷണൽ പാർക്കിൽ പർവതങ്ങളുടെ ചുവട്ടിലാണ് സുന്ദരമായ ഈ പുഴ. ലോകപ്രശസ്‌തമായ ആന്റിസ്, ആമസോൺ, ഒറിനോകോ മേഖലകൾ യോജിക്കുന്ന സ്ഥലത്താണ് ഈ നദി. ഗ്വായബെറോ നദിയുടെ പോഷക നദിയാണ് കാനോ ക്രിസ്റ്റൽസ്.

വനത്തിൽ ഏറെ ദുഷ്‌കരമായ ഭാഗത്താണ് ഈ നദിയുള്ളത്. അതിനാൽ നിരവധി നൂറ്റാണ്ടുകൾ നദിയെക്കുറിച്ച് പുറംലോകം അറിഞ്ഞതേയില്ല. മക്കറേനി ക്ളാവിഗേര എന്നൊരു ജലസസ്യമാണ് നദിയ്‌ക്ക് പലയിടങ്ങളിൽ നിറവ്യത്യാസം ഉണ്ടാകാൻ കാരണം. കാനോ ക്രിസ്‌‌റ്റൽസ് നദിയിലാണ് ഈ ജലസസ്യമുള്ളത്. ഈ നദിയ്‌ക്ക് ഒഴുക്ക് വളരെ കൂടുതലാണ്. ആദ്യകാലങ്ങളിൽ ചെടിയ്‌ക്ക് സാധാരണ പോലെ പച്ച നിറമാകും. ആ സമയം നദിയിലെ തെളിഞ്ഞ വെള്ളത്തിൽ ഇവ കാണാം. പിന്നീട് വള‌ർച്ചയേറും തോറും മഞ്ഞയും പിന്നീട് പാകമാകുമ്പോൾ ചുവപ്പോ അതിന് സമാനമായ ഷേഡോ ആയി ഇത് മാറും. ഇതോടൊപ്പം നദിയിലെ പാറയിൽ വളരുന്ന കുമിളുകൾ, പായൽ, മണൽ എന്നിവയെല്ലാം ചേരുമ്പോൾ വീണ്ടും വ്യത്യസ്‌തമായ നിറങ്ങളിലേക്ക് നദി മാറും.

നദിയിൽ ജലനിരപ്പ് കുറഞ്ഞാലോ ഒരൽപം കൂടിയാലോ ഈ പ്രതിഭാസം ഉണ്ടാകില്ല. കൊളംബിയൻ സർക്കാർ നദിയിലെ ഈ പ്രതിഭാസത്തെ സംരക്ഷിച്ചുപോരുന്നുണ്ട്. ഇപ്പോൾ കൊളംബിയയിലെ പ്രകൃതിസമ്പത്തിന്റെ പ്രതീകമായാണ് കാനോ ക്രിസ്‌റ്റൽസ് നദിയെ കണക്കാക്കിപ്പോരുന്നത്.


Read Previous

ട്വന്റി-20 ലോകകപ്പ്: പാകിസ്ഥാനെതിരായ മത്സരത്തിൽ  സഞ്ജു പുറത്ത്;  ഇന്ത്യൻ ടീമിൽ  രണ്ട് മാറ്റങ്ങൾ   

Read Next

മനം പിടഞ്ഞ നോവോടെ… കുഞ്ഞ് ആലിന് വിട;​ യാത്രയോതി കേരളം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »