Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊലീസ് കമ്മീഷണറെയും ആരോ​ഗ്യ വകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥരെയും മാറ്റും; ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മമതാ ബാനർജി


കൊൽക്കത്ത: ആർ‌ജി കർ മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ, സമരം തുടരുന്ന ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. സമരക്കാർ മുന്നോട്ടുവെച്ച അഞ്ച് ആവശ്യങ്ങളിൽ‌ മൂന്നെണ്ണവും അം​ഗീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും മാറ്റി. കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ​ഗോയലിനേയും മാറ്റും.

പ്രതിഷേധം തുടരുന്ന ഡോക്ടർമാരുമായി ആറുമണിക്കൂർ നീണ്ട ചർച്ചയിലാണ് തീരുമാനമെടുത്തത്. യുവ ഡോക്ടറുടെ കുടുംബത്തിന് പണം നൽകാൻ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന കൊൽക്കത്ത നോർത്ത് ഡിസിപിയേയും മാറ്റുമെന്ന് മുഖ്യമന്ത്രി മമത അറിയിച്ചു. യുവഡോക്ടർമാർ മുന്നോട്ടുവെച്ച സിബിഐ അന്വേ ഷണം നിലവിൽ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതോടെ പ്രതിഷേധക്കാരുടെ നാല് ആവശ്യങ്ങളും അം​ഗീകരിച്ചിരിക്കുകയാണെന്നും, ജൂനിയർ ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.

സമരം പിൻവലിക്കുന്നത് കൂടിയാലോചിച്ച് അറിയിക്കാമെന്ന് ജൂനിയർ ഡോക്ടേഴ്സ് അറിയിച്ചു. വാക്കാലുള്ള ഉറപ്പാണെങ്കിലും, 38 ദിവസം നീണ്ട സമരത്തിന്റെ വലിയ വിജയമാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനങ്ങളെന്ന് സമരം ചെയ്യുന്ന ഡോക്ടർമാർ പറഞ്ഞു. ആശുപത്രി കേന്ദ്രീകരിച്ചുള്ള മാഫിയ സംഘം ഇപ്പോഴും തുടരുകയാണ്. ഇവർക്കെതിരെയും നടപടി വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. അതേസമയം കൊൽക്കത്ത ബലാത്സം​ഗക്കൊലയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിക്കുന്നുണ്ട്.


Read Previous

ഹൈയെസ്റ്റ് റിസ്‌കില്‍ 26 പേര്‍, പ്രതിരോധമരുന്ന് നല്‍കും; 13 പേരുടെ സാംപിളുകൾ നെഗറ്റീവ്

Read Next

ഇങ്ങനെയൊരു മെമ്മോറാണ്ടം നല്‍കിയാല്‍ കിട്ടേണ്ട തുക കൂടി കിട്ടില്ല; വിശ്വാസ്യതയ്ക്ക് ഭംഗം വന്നു; ദുരന്തത്തില്‍പ്പെട്ടവരെ സംസ്‌കരിക്കുന്നതിന് ഭൂമി അവിടത്തെ എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റും മകനും ചേര്‍ന്ന് വിട്ടു നല്‍കുകയായിരുന്നു. കുഴി കുഴി ക്കുന്നത് അടക്കം സന്നദ്ധ പ്രവര്‍ത്തകരാണ് ചെയ്തത്. എന്നിട്ടും ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയായി എന്നു പറയുന്നത് എന്തു കണക്കാണ്?. വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »