ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ്: പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സംഘർഷഭരിതമായ മണിപ്പൂർ സന്ദർശിക്കാതെ അദ്ദേഹം കുവൈറ്റ് സന്ദർശനം നടത്തുന്നതിനെ രൂക്ഷമായ ഭാഷയിൽ കോൺഗ്രസ് വിമർശിച്ചു.
‘അവരുടെ വിധി ഇതാണ്, മണിപ്പൂരിലെത്താൻ സമയം കണ്ടെത്താൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല. മണിപ്പൂരിലെ ജനങ്ങൾ മോദിയുടെ സന്ദർശനത്തിനായി കാത്തിരിക്കുന്നത് തുടരുകയാണ്’ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു.
മാത്രമല്ല രാജ്യത്ത് ഇത്തരം പ്രശ്നം നടക്കുമ്പോൾ ആ പ്രദേശം സന്ദർശിക്കാതെ കുവൈറ്റിലേക്ക് പോകുന്നതിലാണ് അദ്ദേഹം താത്പര്യം കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വിമർശിച്ചു. സംഘർഷഭരിതമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മോദിയോട് മണിപ്പൂർ സന്ദർശിക്കാൻ കോൺഗ്രസ് അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷം മെയ് 3ന്, സംസ്ഥാനത്തെ ഭൂരിപക്ഷമായ മെയ്തേയ് സമുദായത്തിന്റെ സംവരണത്തിന് പിന്നാലെ മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടത്. മെയ്തേയ്, കുക്കി വിഭാഗങ്ങളിൽപ്പെട്ട 220ലധികം ആളുകളും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമത്തിൽ കൊല്ലപ്പെട്ടിരുന്നു.
