ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പാറ്റ്ന: ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക പ്രഖ്യാപനവുമായ് കോൺഗ്രസ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് കീഴിൽ മത്സരിക്കുമെന്ന പ്രഖ്യാപനമാണ് കോൺഗ്രസ് ഔദ്യോഗികമായി നടത്തിയിരി ക്കുന്നത്. തിരഞ്ഞെടുപ്പിന് ആറ് മാസത്തിൽ അധികം ശേഷിക്കെയാണ് കോൺഗ്രസിന്റെ സുപ്രധാന നീക്കമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവർ ഉൾപ്പെടെ യുള്ള പ്രമുഖ നേതാക്കളും ബിഹാറിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു. ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ പാർട്ടിയുടെ നിലപാട് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇന്ത്യാ സഖ്യത്തിന് കീഴിലാണ് മത്സരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബിഹാറിൽ സഖ്യം ഐക്യത്തിലാണ്, ബിജെപി നയിക്കുന്ന മുന്നണിയെ പരാജയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. ബിഹാറിൽ ബിജെപി ഞങ്ങളുടെ പ്രധാന എതിരാളിയായി തന്നെ തുടരുന്നു’ രാജേഷ് കുമാർ ഡൽഹിയിൽ മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കി.
സീറ്റ് വിഭജന ഫോർമുലയെക്കുറിച്ച് അദ്ദേഹം കാര്യമായി പ്രതികരിച്ചില്ല. ഇതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ഇനിയും സമയമായിട്ടില്ലെന്നായിരുന്നു രാജേഷ് കുമാറിന്റെ മറുപടി.”സീറ്റ് വിഭജനത്തെ ക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നത് വളരെ നേരത്തെയായിരിക്കും. തിരഞ്ഞെടുപ്പിനോട് അടുക്കു മ്പോൾ, ഫോർമുലയ്ക്ക് അന്തിമരൂപം നൽകാൻ ഞങ്ങളുടെ നേതാക്കൾ ഒരുമിച്ച് ഇരിക്കും” അദ്ദേഹം പറഞ്ഞു.
ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടായ്മയായ മഹാഗദ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ ആർജെഡി ഇതിനകം ഉയർത്തിക്കാട്ടിയിട്ടുണ്ടെ ങ്കിലും, എല്ലാ സഖ്യ പങ്കാളികളുമായും കൂടിയാലോചിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.
മുൻ ബിഹാർ കോൺഗ്രസ് പ്രസിഡന്റ് അഖിലേഷ് സിംഗ്, മുൻ മന്ത്രി രാംജതൻ സിൻഹ, ഷക്കീൽ അഹമ്മദ് എന്നിവരുൾപ്പെടെ സംസ്ഥാനത്ത് നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഇപ്പോൾ വന്നിരിക്കുന്ന പ്രഖ്യാപനം മുന്നണിക്കുള്ളിൽ ആർജെഡി, കോൺഗ്രസ് ഭിന്നതയെ കുറിച്ചുള്ള കിംവദന്തികൾക്ക് അയവ് വരുത്തുന്നതാണ്. തിരഞ്ഞെടുപ്പിൽ മുന്നണിയിലെ അംഗങ്ങൾ തമ്മിലുള്ള ഐക്യം തന്നെയാവും പ്രധാന ഘടകം.
