
ഇന്ത്യൻ ഭരണഘടന ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശിലയും അവകാശങ്ങളുടെ കാവലാളുമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ത്തിൽ നമ്മൾ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു. ഇപ്പോൾ ഭരണഘട നയുടെ 75-ാം വാർഷികവും ആഘോഷിക്കുന്നു.
രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടന. അത് അവകാശങ്ങളുടെ കാവലാളാണ്. സമൂഹത്തിന്‍റെ നെടുംതൂണാണ്. രാജ്യം നടത്തിയ മുന്നേറ്റങ്ങൾക്ക് പിന്നിൽ ഭരണഘടനയാണ്. ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശില ഭരണഘടനയാണ്. ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ സംയുക്ത സമ്മേളനത്തെ അഭി സംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
പാര്‍ലമെന്‍റിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രിയും ലോക്സഭ, രാജ്യസഭ അധ്യക്ഷൻമാരും ചേര്‍ന്നാണ് സ്വീകരിച്ചത്. സമ്മേളനത്തിനിടെ ഭരണഘ ടനയുടെ ആമുഖം രാഷ്ട്രപതി പാർലമെന്‍റംഗങ്ങൾക്ക് വായിച്ചു കൊടുത്തു. ഒരു വർഷത്തെ ആഘോഷ പരിപാടികൾക്കാണ് രാജ്യത്ത് ഇന്നു തുടക്കമായത്. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്‍റെ സ്മാരക നാണയവും സ്റ്റാമ്പും രാഷ്ട്രപതി പുറത്തിറക്കി.
75 രൂപയുടെ നാണയമാണ് പുറത്തിറക്കിയത്. വേദിയിൽ രാഷ്ട്രപതിക്കൊപ്പം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർള, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജെ.പി. നഡ്ഡ, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരും ഉണ്ടായിരുന്നു. വാര്‍ഷികാഘോഷത്തിന് ശേഷം ഇരുസഭകളും പിരിയും. വൈകുന്നേരം നാല് മണിക്ക് സുപ്രീംകോടതിയില്‍ നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.