Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എമ്പുരാൻ തുറന്നുവിട്ട വിവാദം പുകയുന്നു; സെൻസർ ചെയ്‌തത്‌ 10 സെക്കൻഡ് മാത്രം, ബിജെപിയിൽ രണ്ട് പക്ഷം


തിരുവനന്തപുരം: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ ചർച്ചകൾക്ക് വഴി യൊരുക്കി സെൻസറിംഗ് വിവരങ്ങൾ പുറത്ത്. സംഘ്പരിവാർ ശക്തികളെയും ബിജെപിയേയും പ്രതിക്കൂട്ടിൽ നിർത്തുന്ന രംഗങ്ങളാണ് ചിത്രത്തിൽ ഉള്ളതെന്ന് അവകാശപ്പെട്ട നേതാക്കൾ കടുത്ത വിമർശനം ചിത്രത്തിനെതിരെ ഉന്നയിക്കുന്ന വേളയിലാണ് ഈ വിവരം പുറത്തുവരുന്നത്. സെൻസർ ബോർഡിലെ ബിജെപി അംഗങ്ങൾക്ക് എതിരെ നേതാക്കൾ തന്നെ രംഗത്ത് വന്നിരുന്നു.

ചിത്രത്തിന് 2 കട്ടുകൾ മാത്രമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) നിർദ്ദേശിച്ചതെന്നാണ് ലഭ്യമായ വിവരം. സ്ത്രീകൾക്കെതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം ആറു സെക്കൻഡ് കുറച്ചതാണ് അതിൽ ഒന്നാമത്തേത്. ദേശീയപതാകയെക്കുറിച്ചു പരാമർശിക്കുന്ന നാല് സെക്കൻഡ് വെട്ടിമാറ്റിയെങ്കിലും പകരം നാല് സെക്കൻ‍ഡ് ഇതിൽ കൂട്ടിച്ചേർത്തിട്ടുമുണ്ടെന്നാണ് റിപ്പോർട്ട്.

നേരത്തെ തന്നെ ബിജെപി കോർ കമ്മിറ്റിയിൽ സെൻസറിംഗ് വീഴ്‌ചയെ കുറിച്ച് ആക്ഷേപം ഉയർന്നി രുന്നു. ഇതിൽ ചർച്ചകൾ പുരോഗമിക്കുന്ന വേളയിലാണ് ഈ വിശദാംശങ്ങൾ വന്നിരിക്കുന്നത്. ബിജെപി, ആർഎസ്എസ് നോമിനികൾ ബോർഡിൽ ഉണ്ടായിരുന്നിട്ടും ഇത്രയും വലിയ വീഴ്‌ച പറ്റിയതിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമാണ്.

ആർഎസ്എസ് നേതാക്കൾക്ക് ഉൾപ്പെടെ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. പലരും നിലപാട് പരസ്യമായി തന്നെ അറിയിക്കുന്നുണ്ട്. എന്നാൽ പരസ്യ പ്രചാരണം വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ തന്നെ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

നേതാക്കളിൽ പലരും രണ്ട് തട്ടിലാണ്. സിനിമയെ സിനിമയായി മാത്രം കാണണമെന്ന നിലപാടാണ് ചിലർ പങ്കുവച്ചതെങ്കിൽ മറ്റ് ചിലർ ഇത് അംഗീകരിക്കില്ലെന്നാണ് നിലപാടാണ് സ്വീകരിക്കുന്നത്. മുതി ർന്ന നേതാവ് എംടി രമേശ് സിനിമയെ സിനിമയായി മാത്രം കാണണമെന്ന നിലപാടാണ് പങ്കു വച്ചത്. സമാനമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവട്ടെ സിനിമയ്ക്ക് അനുകൂലമായി സമൂഹമാധ്യമത്തിൽ പോസ്‌റ്റും പങ്കുവച്ചിരുന്നു.

ഇതൊക്കെയും മറുവിഭാഗത്തിന്റെ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.സെൻസർ ബോർഡിൽ ബിജെപി പ്രതിനിധികളില്ലെന്നാണ് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. നിലവിൽ സിനിമയ്ക്ക് എതിരെ പ്രചാരണം വേണ്ടെന്ന നിലപാടാണ് പാർട്ടി കൂട്ടായി എടുത്തിരിക്കുന്നതെങ്കിലും വലിയൊരു വിഭാഗം സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ സൈബർ ആക്രമണമാണ് അഴിച്ചുവിടുന്നത്.

ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററിൽ എത്തിയ പൃഥ്വിരാജ് സംവിധാനം ചെയ്‌ത മോഹന്‍ ലാല്‍ നായകനായ ‘എമ്പുരാന്‍’ എന്ന ചിത്രത്തിനെതിരെ സംഘപരിവാര്‍ അനുകൂലികളില്‍നിന്ന് വ്യാപ കമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ചിത്രത്തിലെ പ്രധാന വില്ലനായി എത്തിയത് ഹിന്ദുത്വ നേതാവ് എന്ന നിലയിലായിരുന്നു. ഇതാണ് അവരെ ചൊടിപ്പിച്ചത്.


Read Previous

സൗദിയിൽ ജലസംരക്ഷണത്തിന് പുതിയ നിയമം; കുടിവെള്ളം ദുരുപയോഗം ചെയ്താൽ രണ്ട് ലക്ഷം റിയാൽ വരെ പിഴ; വീട്ടിലെ വാട്ടർ ടാങ്കുകളും പൈപ്പുകളും കുറ്റമറ്റതാക്കണം

Read Next

“പെരുന്നാളിന്റെ പരിമളം പോലെ തന്നെ ഏറെ സുഗന്ധം പരത്തുന്നതാണ് പ്രവാസി കുടുംബങ്ങൾക്കിടയിൽ നടക്കുന്ന ഒത്തു ചേരലുകളും” നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായി ചെറിയപെരുന്നാള്‍ ആഘോഷത്തില്‍ പ്രവാസികള്‍: വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »