
എയര്‍പോര്‍ട്ടില്‍ സാധാരണ ഭക്ഷണ സാധനങ്ങള്‍ക്കൊക്കെ വളരെ വിലക്കൂടുതല്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആര്‍ക്കും താങ്ങാന്‍ സാധിയ്ക്കാത്ത തരത്തിലുള്ള രീതിയില്‍ പണം ഈടാക്കിയാല്‍ അത് അംഗീകരിയ്ക്കാന്‍ കുറച്ച് പാടാണ്. ഇപ്പോള്‍ മുംബൈ എയര്‍പോര്‍ട്ടിലെ മസാലദോശയുടെ വിലയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മുംബൈ എയര്‍പോര്‍ട്ടിലെ ഒരു മസാല ദോശയുടെ വില 600 രൂപയാണ്. എയര്‍പോര്‍ട്ടിലെ സാധനങ്ങളുടെ വിലകള്‍ കാണിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലെയുടെ വൈറല്‍ വീഡിയോയിലാണ് ദോശയുടെ വില ഉള്ളത്. മസാല ദോശയ്ക്ക് ഒപ്പം മോര് കൂടി വാങ്ങിയാല്‍ വില 600 ആണ്, വാങ്ങുന്നത് ബന്നെ ഖലി ദോശയാണെങ്കില്‍ വില 620 ആകും. ദോശയ്ക്ക് ഒപ്പം കോഫിയോ ലസ്സിയോ വാങ്ങിയാല്‍ വില വീണ്ടും കൂടും. വീഡിയോയില്‍ മസാല ദോശ ഉണ്ടാക്കുന്ന രീതിയും കാണിക്കുന്നുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് 9 മില്യണ്‍ ആളുകളാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്.
ദോശയുടെ വിലയ്ക്ക് ചേര്‍ന്ന ഒരു ഗുണവും രൂപത്തിലോ രുചിയിലോ ഇല്ലെന്നാണ് നിരവധി പേര്‍ പറയുന്നത്. 40 ഓ 50 ഓ രൂപയുടെ ദോശയുടെ ഗുണം പോലും ഇല്ലാത്ത ഒന്നിന് 600 രൂപ കൊടുക്കേണ്ടി വരുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ എന്നായിരുന്നു ഒരാളുടെ പ്രതികരണം. എയര്‍പോര്‍ട്ടുകളില്‍ സാധാരണ ഗതിയില്‍ വില കൂടുതലായിരിക്കുമെങ്കിലും ഒരു ദോശയ്ക്ക് 600 രൂപ എന്നത് അംഗീകരി ക്കാനാവില്ല എന്നാണ് യാത്രക്കാര്‍ പറയുന്നത്. സിങ്കപ്പൂരില്‍ ദോശയ്ക്ക് ഇതിലും വിലക്കുറവാണെ ന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഇതിലും ഭേദം സ്വര്‍ണം വാങ്ങുന്നതാണെന്നും, ഇത് വെള്ളിയുടെ വിലയ്ക്ക് തുല്യമാണെന്നുമൊക്കെയായിരുന്നു മറ്റ് ചില കമന്റുകള്‍.