ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജുബൈൽ: സാമ്രാജ്യത്വത്തിന്റെ കരാള ഹസ്തങ്ങളിൽ നിന്നും നമ്മുടെ പൂർവികർ പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യം രാജ്യത്ത് പിറക്കുന്ന ഓരോ പൗരനും അവകാശപ്പെട്ടതാണ്. ജനാധിപത്യ, മതേതരത്വ സംഹിതയെ നിഷ്കരുണം ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വഴിമാറിയ ഇന്ത്യയിലെ സമകാലിക സംഭവങ്ങളിൽ ഓരോ പൗരനും ജാഗ്രത വേണമെന്ന് കലാലയം സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ എഴുപത്തി ഒമ്പതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ജുബൈൽ കലാലയം സാംസ്കാരിക വേദി കിംസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച ‘രംഗ് എ ആസാദി’ എന്ന പ്രസ്തുത പരിപാടി ഐ.എം.സി.സി നാഷണൽ സെക്രട്ടറി നവാഫ് ഒ.സി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വൈവിധ്യ സംസ്കാരങ്ങൾ പോലെ സ്വാതന്ത്ര്യവും ഓരോ പൗരനും അവകശാപ്പെട്ടതാണെന്നും മത, ജാതി, വർണ്ണ നാമങ്ങളാൽ മതിൽകെട്ടുകൾ സ്ഥാപിച്ച് മാറ്റി നിർത്തേണ്ട ഒന്നല്ല സ്വാതന്ത്ര്യം എന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
