Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബലി പെരുന്നാളിൻ്റെ സന്തോഷത്തിൽ നാട്; വിശ്വാസികൾക്കിത് ദേഹേച്ഛകൾക്കെതിരെയുള്ള സമര പ്രഖ്യാപനം, പെരുന്നാള്‍ നിറവില്‍ പ്രവാസലോകം


കൊച്ചി: നാടെങ്ങും ഇസ്‌ലാം മത വിശ്വാസികൾ പെരുന്നാളിൻ്റെ സന്തോഷ തക്ബീർ ധ്വനികൾ മുഴക്കുകയാണ്. “അല്ലാഹു അക്ബറല്ലാഹു അക്ബര്‍! അല്ലാഹു അക്ബര്‍ വ ലില്ലാഹില്‍ ഹംദ് (ദൈവം ഏറ്റവും വലിയവൻ, ദൈവം ഏറ്റവും വലിയവൻ, സർവ സ്തുതിയും ദൈവത്തിന് മാത്രമാകുന്നു). സൗദി അറേബ്യ, യുഎഇ, ഒമാൻ തുടങ്ങിയവിടങ്ങളിൽ ഇന്നാണ് ബലി പെരുന്നാൾ.

എന്നാൽ രാജ്യത്ത്, കേരളം ഉൾപ്പെടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും നാളെയാണ് പെരുന്നാൾ. ഹിജ്‌റ കലണ്ടർ പ്രകാരം പന്ത്രണ്ടാമത്തെ മാസമായ ദുൽഹിജ്ജ പത്താം തീയതിയാണ് ബലി പെരുന്നാൾ. മുസ്‌ലിങ്ങൾക്ക് രണ്ട് ആഘോഷങ്ങളാണ് ഉള്ളത്. അതിൽ രണ്ടാമത്തേതാണ് ഈദുൽ അദ്ഹ അഥവ ബലി പെരുന്നാൾ. ആദ്യത്തേത് ഈദുൽ ഫിത്വർ അഥവ ചെറിയ പെരുന്നാൾ.

ബലി പെരുന്നാളോ ഈദുൽ അദ്ഹയോ

ഉദുഹിയത്തിൻ്റെ പെരുന്നാൾ എന്ന അർഥത്തിലാണ് ഈദുൽ അദ്ഹ എന്ന പേരിൽ പെരുന്നാൾ അറിയപ്പെടുന്നത്. ഉദുഹിയത്ത് എന്നത് ദൈവ പ്രീതിക്കായുള്ള മൃഗബലിയാണ്. ഏകദൈവ വിശ്വാസം സ്ഥാപിക്കാനായി ഭൂമിയിൽ വന്ന എല്ലാ പ്രവാചകന്മാരിലും വിശ്വസിച്ചാൽ മാത്രമേ ഒരാൾ മുസ്‌ലിം ആവുകയുള്ളൂ. ഖുർആനിൽ 25 പ്രവാചകന്മാരുടെ പേരു മാത്രമേ പരാമർശിക്കപ്പെട്ടിട്ടുള്ളുവെങ്കിലും ലോകത്ത് ഒന്നേകാൽ ലക്ഷത്തിലധികം പ്രവാചകന്മാർ വന്നിട്ടുണ്ടെന്ന് മുഹമ്മദ് നബിയുടെ അധ്യാപനങ്ങളിൽ നിന്നു മനസിലാക്കാം.

എന്തുക്കൊണ്ട് ഇബ്രാഹിം നബി

ആ പ്രവാചകന്മാരിൽ പ്രമുഖ വ്യക്തിത്വമാണ് ഇബ്രാഹിം നബി. ഇബ്രാഹിമും മകൻ ഇസ്‌മായിലും കൂടി പണിത ആരാധാനലയമാണ് ലോകത്തിലെ പ്രഥമ ആരാധാനാലയമെന്ന് മുസ്‌ലിങ്ങൾ വിശ്വസിക്കുന്നു. മക്കയിലെ കഅ്‌ബയാണത്. അതിനാൽ മുസ്‌ലിങ്ങൾ നിർബന്ധമായു നിർവഹിക്കേണ്ട എല്ലാ പ്രാർഥനകളിലും ഇബ്രാഹിം പ്രവാചകനെ സ്മരിക്കുകയും അദ്ദേഹത്തിന് വേണ്ടി ദൈവത്തോട് പ്രാർഥിക്കുകയും ചെയ്യുന്നു. ഇബ്റാഹിം നബിയുടെ പുത്രനായ ഇസ്മായിൽ നബിയുടെ പരമ്പരയിലാണ് മുഹമ്മദ് നബിയുടെ ജനനം. മറ്റൊരു മകനായ ഇസ്ഹാഖ് നബിയുടെ പരമ്പരയിലാണ് ഈസ നബി പിറന്നത്. രണ്ട് പ്രവാചക പരമ്പരകൾ ഒന്നിക്കുന്ന ഇസ്‌ലാമിക സമൂഹത്തിൻ്റെ (മില്ലത്ത്) നേതാവായാണ് ഇബ്റാഹിം നബി അറിയപ്പെടുന്നത്.

ഇബ്രാഹിം നബിയുടെയും കുടുംബത്തിൻ്റെ ത്യാഗത്തെ അനുസ്മരിച്ചാണ് വിശ്വാസികൾ ഈദുൽ അദ്ഹ ആഘോഷിക്കുന്നത്. ഇബ്രാഹിം നബിയുടെ ജീവിത മുഖമുദ്ര ത്യാഗവും സമർപ്പണവുമായിരുന്നു. യൗവനകാലത്ത് സന്താനസൗഭാഗ്യമില്ലാതെ അദ്ദേഹം ദുഃഖിതനായിരുന്നു. ദീർഘകാലത്തെ പ്രാർഥന ൾക്കൊടുവിലാണ് വാർധക്യത്തിൽ അദ്ദേഹത്തിന് സന്താനസൗഭാഗ്യം ലഭിച്ചത്.

തുടർന്നുള്ള ജീവിതത്തിലും നിരവധി പ്രതിസന്ധികളെ ദൈവിക പ്രീതിക്കായി സന്തോഷത്തോടെ അദ്ദേഹം സ്വീകരിച്ചു. ഇതിനിടയിലാണ് ഇബ്റാഹിം നബിയുടെ വിശ്വാസം ദൈവ പരീക്ഷണത്തിന് വിധേയമായത്. വാർധക്യത്തിൽ ലഭിച്ച ഇഷ്ടസന്താനമായ ഇസ്മായിലിനെ ബലി നൽകണമെന്ന ദൈവക ൽപനയുണ്ടായി. പ്രിയപുത്രനെ ബലി നൽകാൻ മൂർച്ചയേറിയ കത്തിയുമായി കാത്തിരിക്കുന്ന സമയം, ഇരുവരും തമ്മിലുള്ള സംഭാഷണം വിശ്വാസത്തിൻ്റെ മഹത്വം വിളംബരം ചെയ്യുന്നത് കൂടിയാണ്.

ദേഹേച്ഛകൾക്കെതിരെയുള്ള സമരമാണ് ഈദ്

ഉദ്വോഗജനകമായ പിരിമുറുക്കത്തിന് ശേഷം ഇബ്രാഹിം നബിയുടെ സമർപ്പണത്തെ ദൈവം അംഗീ കരിച്ചു. പുത്രന് പകരം ആടിനെ ബലിയർപ്പിക്കാനുള്ള കൽപനയുണ്ടായി. ഇവിടെ സ്വന്തം താത്‌പര്യ ങ്ങളെയും ശാരീരിക ഇച്ഛകളെയും ബലി നൽകാൻ തയ്യാറായ പ്രവാചകൻ്റെയും കുടുംബത്തിൻ്റെയും ജീവിതമാണ് അനുസ്മരിക്കുന്നത്. മറ്റൊരർഥത്തിൽ ഹജ്ജും ഹജ്ജ് പെരുന്നാൾ ആഘോഷവും ശാരീരിക ഇച്ഛകളെ അതിജയിച്ചവൻ്റെ ജയഭേരി കൂടിയാണ്.

സ്വന്തം താൽപര്യങ്ങളെ അവഗണിച്ച് നന്മ നിറഞ്ഞ ജീവിതം നയിക്കാനുള്ള ഓർമപ്പെടുത്തൽ കൂടിയാണ് വിശ്വാസിക്ക് ബലി പെരുന്നാൾ നൽകുന്നത്. സ്വന്തം താത്‌പര്യങ്ങളെ അതിജയിച്ചവനെ അനുസ്മരിക്കുന്ന ഹജ്ജും ഹജ്ജ് പെരുന്നാളും ശാരീരിക ഇച്ഛകൾക്ക് അടിയറവ് വെക്കുന്നതാകരുതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വി പി ഹുസൈൻ അലി ദാരിമി പറഞ്ഞു.

ഇസ്‌ലാമിക വിശ്വാസത്തിൻ്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് ഹജ്ജ് കർമം. ശാരീരികവും സാമ്പത്തികവു മായി കഴിവുള്ള ഓരോ വിശ്വാസിയും മക്കയിലെ ഹറമിലെത്തി ഇത് നിർവഹിക്കണം. ഇബ്റാഹിം നബി, ഭാര്യ ഹാജറ, മകൻ ഇസ്മായിൽ എന്നിവരുടെ ജീവിതത്തിലെ സംഭവബഹുലമായ മുഹൂർത്തങ്ങ ളെയാണ് ഹജ്ജ് കർമത്തിലൂടെ ആവിഷ്കരിക്കുന്നത്.

എന്തിനാണ് സാത്താന് നേരെയുള്ള കല്ലേറ്

വിശുദ്ധ ഹജ്ജ് കർമത്തിൻ്റെ ഭാഗമാണ് സാത്താൻ പ്രതീകങ്ങൾക്ക് നേരെയുള്ള കല്ലേറ്. ഇസ്മായിൽ നബിയെ ബലിയറുക്കാൻ ഇബ്റാഹിം നബി നീങ്ങുമ്പോൾ, പിന്തിരിപ്പിക്കാനെത്തിയ സാത്താനെ ഉപ്പയും മകനും ചേർന്ന് കല്ലെറിഞ്ഞോടിക്കുകയായിരുന്നു. ഈ സംഭവത്തെ ഓർമിച്ചാണ് വിശ്വാസികൾ കല്ലേറ് ചടങ്ങ് ഹജ്ജിൻ്റെ ഭാഗമായി ചെയ്യുന്നത്. കല്ലേറ് ചടങ്ങ് വെറുതെയല്ല. ജീവിതത്തിലെ എല്ലാ തിന്മകളെ യും എറിഞ്ഞുടച്ച് ദൈവ പ്രീതിയ്ക്കായി ഇനിയുള്ള ജീവിതം സമർപ്പിക്കുന്നുവെന്ന് വിളിച്ചു പറയുന്നത് കൂടിയാണത്.

മക്കയിലെ വിശുദ്ധ ഗേഹമായ കഅ്ബ നിർമിച്ചതും ഇബ്റാഹിം നബിയായിരുന്നു. ഹാജറ ബീവിക്കും, പിഞ്ചു കുഞ്ഞായ ഇസ്മായിലിനുമൊപ്പം മക്കയിലെത്തിയ ഇബ്റാഹിം കുടുംബം വിജനമായ മണലാരണ്യത്തിൽ ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചു. ഈ കഷ്ടപ്പാടുകൾ വരെ ഹജ്ജിൻ്റെ ഭാഗമായി കാലദേശങ്ങൾക്ക് അതീതമായി തലമുറകളിലൂടെ അനുസ്മരിക്കപ്പെടുന്നു.

ബലി പെരുന്നാൾ ദിവസം രാവിലെ കുളിച്ച്, സുഗന്ധം പൂശി, പുതിയ വസ്ത്രം ധരിച്ച് പള്ളിയിലെത്തി യാണ് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുക. ഏറെ ലളിതമായ രണ്ട് റകഅത്ത് നിസ്കാരമാണിത്. നിസ്കാരത്തിൽ പങ്കെടുത്ത ശേഷം വിശ്വാസികൾ വീടുകളിലേക്ക് മടങ്ങും. തുടർന്ന് സുഭിക്ഷമായ ഭക്ഷണം കഴിച്ചും ബന്ധുവീടുകൾ സന്ദർശിച്ചും ആശംസകൾ കൈമാറിയും പെരുന്നാൾ ആഘോഷം കൂടുതൽ സജീവമാക്കും.ഉദുഹിയത്ത് എന്ന ബലി കർമം വിശ്വാസികൾക്ക് നിർബന്ധമ ല്ലെങ്കിലും പുണ്യമേറിയ പ്രവർത്തനമാണ്. സാമ്പത്തികമായി കഴിവുള്ള വിശ്വാസികൾക്ക് മൃഗത്തെ ബലി അറുക്കാം. സംഘടിതമായും വിശ്വാസികൾക്ക് ഈ കർമത്തിൽ പങ്കാളികളാകാം. ഇതിലൂടെ ലഭിക്കുന്ന മാംസം പാവപ്പെട്ടവർക്ക് സൗജന്യമായി വിതരണം ചെയ്യുന്നു.

ഗസക്ക് വേണ്ടി പ്രത്യേക പ്രാർഥന

ഈദ് നമസ്കാരത്തിലും തുടർന്നുള്ള ഖുത്വുബകളിലും ദുരിതമനുഭവിക്കുന്ന ഗസയിലെ ജനങ്ങൾക്ക് വേണ്ടി പ്രത്യേക പ്രാർഥനകൾ നടക്കും. സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും ഈ സുദിനത്തി ലും, യുദ്ധക്കെടുതിയിൽ വലയുന്ന പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വിശ്വാസികൾ പ്രകടിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഈദ്ഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാൾ നമസ്കാരങ്ങൾക്ക് ശേഷം, ഗസയിൽ സമാധാനം പുനഃസ്ഥാപിക്കാനും അവിടുത്തെ ജനങ്ങൾക്ക് സുരക്ഷയും ആശ്വാസവും ലഭിക്കാനും വേണ്ടിയുള്ള പ്രത്യേക പ്രാർഥനകളായിരിക്കും നടക്കുക.


Read Previous

സര്‍ക്കാര്‍ പദ്ധതികളൊന്നും തങ്ങളുടെ നാടിന്‍റെ ദാഹമകറ്റില്ലെന്ന തിരിച്ചറിവ് ; ദാഹമകറ്റാന്‍ ഒരുമ്പെട്ടിറങ്ങിയവള്‍, അറിയാം പെണ്ണൊരുത്തി സ്വന്തം കൈകൊണ്ട് പണിത 35 തടയണകളുടെ അതിജീവന കഥ

Read Next

ആക്ഷന്‍, പ്രണയം, സംഗീതം! വിവാദങ്ങള്‍ക്കിടയിലും കത്തിക്കയറിയോ ‘തഗ് ലൈഫ്’? സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »