Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യം ഉറ്റുനോക്കുന്ന ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു; വോട്ട് രേഖപ്പെടുത്തി മോദിയും ഖാര്‍ഗെയും സോണിയാഗാന്ധിയും, ആര് വിജയിക്കും? കണക്കുകള്‍ ഇങ്ങനെ


ന്യൂഡല്‍ഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെൻ്റിലെത്തി ആദ്യ വോട്ട് രേഖപ്പെടുത്തി. നിരവധി എംപിമാരും കേന്ദ്ര മന്ത്രിമാരും മോദിക്കൊപ്പമുണ്ട്. 15-ാമത് ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടാണ് മോദി രേഖപ്പെടുത്തിയത്.

ജഗദീപ് ധൻഖർ രാജിവച്ചതിന് പിന്നാലെയാണ് രാജ്യം വീണ്ടുമൊരു ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് സാക്ഷിയാകുന്നത്. എൻഡിഎ സ്ഥാനാര്‍ഥിയായ സിപി രാധാകൃഷ്‌ണനും ഇന്ത്യാ സഖ്യത്തിൻ്റെ സ്ഥാനാ ര്‍ഥിയായ മുൻ ചീഫ് ജസ്‌റ്റിസ് ബി സുദര്‍ശൻ റെഡ്ഡിയും തമ്മിലാണ് ഇത്തവണ മത്സരം.

തെരഞ്ഞെടുപ്പ് പ്രക്രിയ ഇങ്ങനെ

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള പോളിങ് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ പുതിയ പാർല മെൻ്റ് മന്ദിരത്തിൽ നടക്കും, വോട്ടെണ്ണൽ വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. രഹസ്യ ബാലറ്റിലൂടെ അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാം. അതുകൊണ്ട് തന്നെ ഓരോ വ്യക്തിക്കും ഇഷ്‌ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്.

പോളിങ്ങിന് മുന്നോടിയായി എംപിമാരുമായി എൻഡിഎ പ്രത്യേക യോഗങ്ങള്‍ നടത്തി. വോട്ടിങ് നടപടിക്രമങ്ങൾ പരിചയപ്പെടുത്തുന്നതിനും അസാധുവായ വോട്ടുകൾ തടയുന്നതിനുമായി മോക്ക് സെഷനുകൾ ഉൾപ്പെടെ നടത്തിയിരുന്നു. കൃത്യമായ വോട്ട് ചെയ്യണമെന്ന് എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിര്‍ദേശം നല്‍കി. അതേസമയം പാർട്ടിക്ക് അപ്പുറം മനസാക്ഷി മുൻഗണ നല്‍കി റെഡ്ഡിക്ക് വോട്ട് ചെയ്യാൻ പ്രതിപക്ഷ നേതാക്കൾ എംപിമാരോട് ആവശ്യപ്പെട്ടു.

രാജ്യസഭയിൽ നിന്നുള്ള 245 ഉം ലോക്‌സഭയിൽ നിന്നുള്ള 543 ഉം ഉൾപ്പെടെ 788 അംഗങ്ങളാണ് ഇലക്‌ടറൽ കോളേജിലുള്ളത്. നിലവിൽ, ചില ഒഴിവുള്ള സീറ്റുകൾ ഉള്ളതിനാൽ നിലവിലെ അംഗബലം 781 ആണ്, ഇത് ഭൂരിപക്ഷത്തിന് 391 ആക്കുന്നു. എൻ‌ഡി‌എയ്ക്ക് 425 എംപിമാരുണ്ട്, അതേസമയം പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന് 324 പേരുടെ പിന്തുണയുണ്ട്. ഇലക്‌ടറൽ കോളേജിലെ അംഗങ്ങളുടെ വോട്ട് എണ്ണിക്ക ഴിയുമ്പോള്‍ സെപ്‌റ്റംബര്‍ 9ന് ഇന്ത്യയുടെ പുതിയ ഉപരാഷ്‌ട്രപതിയെ അറിയാനാകും.

ഭരണഘടനയുടെ ആര്‍ട്ടിക്കിൾ 67 പ്രകാരം ഇന്ത്യൻ ഉപരാഷ്‌ട്രപതിയുടെ കാലാവധി അഞ്ച് വർഷമാണ്. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കാൻ കഴിയാതെ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊടുന്ന നെയായിരുന്നു ജഗദീപിൻ്റെ രാജി. രാഷ്‌ട്രപതിക്കുശേഷമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന പദവി കൂടിയുള്ള വ്യക്തിയാണ് ഉപരാഷ്ട്രപതി. പാർലമെൻ്റിൻ്റെ ഉപരിസഭയായ രാജ്യസഭയുടെ അധ്യക്ഷൻ എന്ന നിയമനിർമാണാധികാരവും ഉപരാഷ്ട്രപതിയിൽ നിക്ഷിപ്‌തമായിരിക്കുന്നു. രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തിൽ ഒഴിവുവരുന്ന പക്ഷം താല്‍ക്കാലികമായി അദ്ദേഹത്തിൻ്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഭരണഘടന പ്രകാരം ഉപരാഷ്ട്രപതിക്കുണ്ട്.

ആര് വിജയിക്കും?

എൻഡിഎ സ്ഥാനാര്‍ഥിയായി സിപി രാധാകൃഷ്‌ണനും ഇന്ത്യാ സഖ്യത്തിൻ്റെ സ്ഥാനാര്‍ഥിയായി മുൻ ചീഫ്‌ ജസ്‌റ്റിസ് സുദര്‍ശൻ റെഡ്ഡിയും അങ്കത്തിനെത്തിയതോടെ ആരാകും ഇത്തവണത്തെ വൈസ്‌ പ്രസിഡൻ്റ് എന്നറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളൂ. കണക്കുകള്‍ പ്രകാരം ഇലക്‌ടറൽ കോളജിൽ ഭരണകക്ഷിയായ എൻ‌ഡി‌എയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ലോക്‌സഭയിൽ ഒരു ഒഴിവ് ഉൾപ്പെടെ 542 അംഗങ്ങളും രാജ്യസഭയിൽ അഞ്ച് ഒഴിവ് ഉൾപ്പെടെ 240 അംഗങ്ങളുമാണ് നിലവിലുളളത്. ലോക്‌സഭയിൽ 293 അംഗങ്ങളും രാജ്യസഭയിൽ 134 അംഗങ്ങളുമുള്ള ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എയ്ക്ക് 782 അംഗ ഇലക്‌ടറൽ കോളജിൽ 427 എംപിമാരുടെ പിന്തുണയുണ്ട്.


Read Previous

ഏതെങ്കിലും പത്ത് പേർ കണ്ട് മാര്‍ക്കിടാനല്ല സിനിമയെടുക്കുന്നത്’; ആടുജീവിതത്തിനുള്ള അംഗീകാരം പ്രേക്ഷകര്‍ നല്‍കിയെന്ന് പൃഥ്വിരാജ്, വിഡിയോ

Read Next

ഐഫോൺ 17 സീരിസ് പുറത്തിറക്കാൻ മണിക്കൂറുകൾ മാത്രം: ഏതൊക്കെ ഉപകരണങ്ങൾ പ്രതീക്ഷിക്കാം? ലോഞ്ച് ഇവന്‍റ് ലൈവായി കാണാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »