Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കരഞ്ഞാൽ കണ്ണീരൊപ്പാൻ ‘സുന്ദരന്മാർ’ ഓടിയെത്തും, ആശ്വസിപ്പിക്കും; ജീവനക്കാർക്കായി ‘ഹാൻസം വീപ്പിംഗ് ബോയ്’ സർവീസ്


‘വീപ്പിംഗ് ബോയ്സി’ന്റെ സേവനം ആവശ്യപ്പെട്ടാൽ ഉടനടി അവർ ഓഫീസിൽ നേരിട്ട് എത്തും. തുടർന്ന് ജോലിസംബന്ധമായ സമ്മർദ്ദങ്ങളെ നേരിടാൻ ജീവനക്കാരെ സഹായിക്കുകയും അവരുടെ കണ്ണുനീർ തുടച്ചും കെട്ടിപ്പിടിച്ചുമൊക്കെ വൈകാരിക പിന്തുണ നൽകുകയും ചെയ്യും.

ജീവനക്കാരുടെ ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാനായി സവിശേഷമായ ഒരു സേവന വാഗ്ദാനവുമായി വാർത്തകളിൽ ഇടം പിടിക്കുകയാണ് ഒരു ജപ്പാൻ കമ്പനി.  ‘ഇകെമെസോ ഡാൻഷി’ അഥവാ ‘ഹാൻസം വീപ്പിംഗ് ബോയ്’ എന്നാണ് ഈ സേവനം അറിയപ്പെടുന്നത്. 

ഒരു നിശ്ചിത തുക നൽകിയാൽ ജീവനക്കാർക്ക് അവരുടെ വൈകാരികമായ അവസ്ഥകൾ പങ്കുവയ്ക്കാനും ആശ്വാസം നൽകാനും സുന്ദരനായ ഒരു പങ്കാളിയെ നൽകുകയാണ് ഈ സേവനത്തിലൂടെ ചെയ്യുന്നത്. ജീവനക്കാർക്ക് അവർക്ക് ആവശ്യമുള്ള ‘വീപ്പിംഗ് ബോയി’യെ ഓൺലൈനായി തിരഞ്ഞെടുക്കാം. അവർ ജോലിസ്ഥലത്ത് നേരിട്ട് എത്തി വൈകാരിക പിന്തുണ നൽകും.

7,900 യെൻ (ഏകദേശം 4,000 രൂപ) ആണ് ഒരുതവണ ഈ സേവനം ലഭിക്കാനായി നൽകേണ്ട തുക. ‘വീപ്പിംഗ് ബോയ്സി’ന്റെ സേവനം ആവശ്യപ്പെട്ടാൽ ഉടനടി അവർ ഓഫീസിൽ നേരിട്ട് എത്തും. തുടർന്ന് ജോലിസംബന്ധമായ സമ്മർദ്ദങ്ങളെ നേരിടാൻ ജീവനക്കാരെ സഹായിക്കുകയും അവരുടെ കണ്ണുനീർ തുടച്ചും കെട്ടിപ്പിടിച്ചുമൊക്കെ വൈകാരിക പിന്തുണ നൽകുകയും ചെയ്യും.

ഈ നൂതനമായ സേവനം വിഭാവനം ചെയ്തത് റുയി-കാറ്റ്‌സുവിൻ്റെ സ്ഥാപകനായ ഹിരോക്കി തെറായിയാണ്. ഈ നൂതനമായ ആശയത്തെ ലാഭകരമായ ഒരു ബിസിനസ് സംരംഭം ആക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ ഇദ്ദേഹം. ‘ഇകെമെസോ ഡാൻഷി’ എന്നാണ് ഈ സേവനത്തിന്റെ പേര്. ‘കരയുന്ന നല്ല മനുഷ്യൻ’ എന്നാണ് ഇതിൻറെ അർത്ഥം.

വിവിധ മേഖലകളിൽ പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ ആണ് ഈ സേവനം നൽകുന്നത്. തങ്ങളുടെ ക്ലൈന്റുകളെ അവരുടെ ദുഃഖങ്ങളെല്ലാം പങ്കുവെപ്പിച്ച് അതിലൂടെ മാനസിക സന്തോഷവും സമാധാനവും അവർക്ക് തിരികെ നൽകാനാണ് ഇവർ ശ്രമിക്കുക.
 


Read Previous

ഓഫീസർ ഓൺ ഡ്യൂട്ടിയുടെ” ഫാൻസ് ഷോ നടത്തി ചാക്കോച്ചൻ ലവ്ഴ്സ് ആൻഡ് ഫ്രണ്ട്‌സ് റിയാദ്

Read Next

ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളെ കെപിസിസി പ്രഖ്യാപിച്ചു, ബിജു കല്ലുമല പ്രസിഡണ്ട്‌, റഹ്മാൻ മുനമ്പത്ത് ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »