Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആ കരച്ചിൽ വ്യാജം,വിഡിയോ പങ്ക് വെച്ചത് വൈറൽ ആകാൻ; എന്താണ് ഇന്ദ്രജിത്തിന് സൗദിയിൽ സംഭവിച്ചത് ?


റിയാദ്: തൊഴിൽ തട്ടിപ്പിൽ അകപ്പെട്ട് സൗദി മരുഭൂമിയിൽ കുടുങ്ങിപ്പോയെന്നും നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്നും അപേക്ഷിച്ച് ഇന്ത്യൻ പൗരൻ പങ്ക് വെച്ച വിഡിയോ വലിയ ചർച്ചയായി മാറിയിരിക്കുന്നു. സ്പോൺസർ തന്റെ പാസ്‌പോർട്ട് പിടിച്ചെടുത്ത് ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലി ചെയ്യാൻ നിർബന്ധിക്കുന്നു എന്നായിരുന്നു യുവാവ് പങ്ക് വെച്ച വിഡിയോയിൽ പറയുന്നത്. എന്നാൽ സംഭവം വ്യാജമാണെന്ന് സൗദി പൊലീസ് സ്ഥിരീകരിച്ചു.

യുവാവിന് സോഷ്യൽ മീഡിയയിൽ കൂടുതൽ കാഴ്ചക്കാരെ ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു വിഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത്. പൊലീസ് നേരിട്ട് എത്തി യുവാവിനെ ചോദ്യം ചെയ്യുകയും വിശദമായി മൊഴി എടുക്കുകയും ചെയ്തു. തൊഴിൽ ഉടമയും തൊഴിലാളിയും തമ്മിൽ യാതൊരു വിധ പ്രശ്നങ്ങളുമില്ല. ബന്ധപ്പെട്ട വകുപ്പുമായി ചേർന്ന് ഇയാൾക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചതായി സൗദി പൊലീസ് വ്യക്തമാക്കി.

മരുഭൂമിയിൽ നിന്ന് കരഞ്ഞുകൊണ്ട് ആണ് ഇന്ദ്രജിത്ത് എന്ന ഇയാൾ കഴിഞ്ഞ ദിവസം ഒരു വിഡിയോ പങ്കുവെച്ചത്. 1200 സൗദി റിയാൽ (28,000 രൂപ) മാസ ശമ്പളമായി നൽകാമെന്ന ഉറപ്പിലാണ് ഇയാൾ സൗദിയിൽ എത്തിയത്. എന്നാൽ തനിക്ക് വാഗ്ദാനം ചെയ്ത ജോലിയ്ക്ക് പകരം ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലി ആണ് തന്നത്. തന്റെ പാസ്പോർട്ട് തൊഴിൽ ഉടമ പിടിച്ചു വെച്ചു. ഇവിടെ കിടന്ന് ഞാൻ മരിക്കു മെന്നും ഉടൻ നാട്ടിലെത്തിക്കാൻ വേണ്ട സഹായം ചെയ്യണമെന്നുമായിരുന്നു യുവാവ് വിഡിയോയിൽ പറഞ്ഞത്.


Read Previous

കിരീടം നേടിയിട്ട് ആറുമാസം, 200 കോടി ഡോളറിന് ആർസിബിയെ വില്പനയ്ക്ക് വച്ച് ഉടമകൾ

Read Next

പ്രവാസി ക്ഷേമനിധി പെൻഷൻ നിഷേധം: സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണം; സൗദി കെ.എം.സി.സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »