അനുവാദമില്ലാതെ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം എടുത്തില്ലേ? പൊലീസിനെ മര്‍ദിച്ചില്ലേ?; ഷിയാസിനെ വിമര്‍ശിച്ച് ഹൈക്കോടതി


കൊച്ചി: ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധത്തിനിടയില്‍ എറണാകുളം ഡിസിസി പ്രസി ഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രവൃത്തിയില്‍ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. സമരം നടത്തിയതിന്റെ പേരില്‍ പൊലീസ് നിരന്തരമായി വേട്ടയാടുകയാണെന്ന് ആരോപിച്ച് ഷിയാസ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

പ്രതിഷേധത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. അതിന് കേസ് എടുക്കരുതെന്ന് പറയാന്‍ കഴിയുമോ? സമ്മതമില്ലാതെയല്ലേ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയതെന്നും കോടതി ചോദിച്ചു. എന്നാല്‍ ജനരോഷം ഉയര്‍ന്ന സാഹചര്യത്തില്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷന്‍ എന്ന നിലയ്ക്കാണ് ജനങ്ങള്‍ക്കൊപ്പം പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്ന് ഷിയാസ് കോടതിയെ അറിയിച്ചു. വൈകാരികവും സ്വാഭാവികവുമായ പ്രതിഷേധമാണ് കോതമംഗലത്തുണ്ടായത്. എന്നാല്‍ പൊലീസ് വൈരാഗ്യത്തോടെ പെരുമാറുകയാണ്. രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഫലമാണെന്ന് സംശയിക്കുന്നതായും ഷിയാസ് പറഞ്ഞു.


Read Previous

പൗരത്വനിയമ ഭേദഗതി; ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയിലേക്ക്

Read Next

കെഎസ്‌ഐഡിസിക്ക് തിരിച്ചടി; ഒന്നും ഒളിച്ചുവയ്ക്കരുത്; എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »