കെഎസ്‌ഐഡിസിക്ക് തിരിച്ചടി; ഒന്നും ഒളിച്ചുവയ്ക്കരുത്; എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി


കൊച്ചി: മാസപ്പടി വിവാദത്തില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനെ തിരായ എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തില്‍ നിന്നും കെഎസ്‌ഐഡിസിക്ക് മാറി നില്‍ക്കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദേശിച്ചു. കെഎസ്‌ഐഡിസിയുടെ ഹര്‍ജി ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി.

സിഎംആര്‍എല്‍, എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ അറിവില്ലെന്നും വിവാദമു ണ്ടായപ്പോള്‍ തന്നെ സിഎംആര്‍എലിനോട് ഓഹരിപങ്കാളിയെന്ന നിലയില്‍ വിശദീ കരണം ചോദിച്ചിരുന്നെന്നും കെഎസ്ഐഡിസി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ തങ്ങള്‍ക്കെതിരായ അന്വേ ഷണം എന്തിനാണെന്നും കെഎസ്‌ഐഡിസി ചോദിച്ചിരുന്നു.

കമ്പനിയുടെ ഇടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കമ്പനി എന്ന് പറയുന്നത് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് കൂടി ഉള്‍പ്പെട്ടതാണ്. ഇടപാട് സംബന്ധിച്ച് എക്‌സാലോജിക്, സിഎം ആര്‍എല്‍, കെഎസ്‌ഐഡിസി തുടങ്ങിയ മൂന്ന് കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ട്. സിഎംആര്‍എല്ലില്‍ കെഎസ്‌ഐഡിസി ഡയറക്ടറെ വച്ചതായും ഇത്തരം സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ എന്തുകൊണ്ട് കെഎസ്‌ഐഡിസി ക്കെതിരെ അന്വേഷണം നടത്തിക്കൂടായെന്ന് കേന്ദ്രസര്‍ക്കാര്‍ ചോദിച്ചു.


Read Previous

അനുവാദമില്ലാതെ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം എടുത്തില്ലേ? പൊലീസിനെ മര്‍ദിച്ചില്ലേ?; ഷിയാസിനെ വിമര്‍ശിച്ച് ഹൈക്കോടതി

Read Next

ആറു ജയവും ആറു തോല്‍വിയും; മുരളിയുടെ സ്‌ട്രൈക്ക് റേറ്റ് 50, ഒരിടത്തും ജയിക്കാതെ പദ്മജ, തെരഞ്ഞെടുപ്പു പ്രകടനം ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular