Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തീരുമാനം അനന്തമായി നീളരുത്’; എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ


തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളെ കണ്ട എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റാത്ത നടപടിയില്‍ എതിര്‍പ്പ് പരസ്യമാക്കി സിപിഐ. എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്തിനാണ് എഡിജിപി ഊഴമിട്ട് ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്ന് ബിനോയ് വിശ്വം ചോദിച്ചു.

ഒരുവട്ടം പറഞ്ഞാലും പല വട്ടം പറഞ്ഞാലും പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ല. എഡിജിപി എന്തിനു വേണ്ടി ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് ഊഴമിട്ട് കാണുന്നു. അതാണ് വിഷയം. കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ കാണുന്നതില്‍ എന്താണ് അടിസ്ഥാനമെന്ന് ബിനോയ് വിശ്വം ചോദിച്ചു.

സിപിഐ ഉന്നയിക്കുന്ന ഈ ചോദ്യം ശരിയാണ്. ഈ നിലപാടില്‍ പാര്‍ട്ടി മുന്നോട്ടുമില്ല, പിന്നോട്ടുമില്ല. ഇടതുപക്ഷ ശരികളെ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് സിപിഐ. എഡിജിപിക്കെതിരായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് മാനിക്കേണ്ട രാഷ്ട്രീയബോധമുണ്ട്. എന്നാല്‍ തീരുമാനം അനന്തമായി നീണ്ടു പോകാന്‍ പാടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫിന്റെ രാഷ്ട്രീയത്തിന്റെയും നിലപാടിന്റെയും ആശയത്തിന്റെയും കരുത്തുറ്റ ഭാഗമാണ് സിപിഐ. ആരെങ്കിലും മാടിവിളിച്ചാല്‍ പുറകെ പോകുന്ന പാര്‍ട്ടിയല്ല സിപിഐയെന്നും എം എം ഹസ്സന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫിലെ കാര്യം നോക്കാനാണ് ഹസ്സന്‍ ശ്രമിക്കേണ്ടത്. അതല്ലാത്ത കാര്യങ്ങളില്‍ തലപുണ്ണാക്കേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.


Read Previous

എല്‍ഡിഎഫില്‍ ഘടകകക്ഷികളേക്കാള്‍ സ്വാധീനം ആര്‍എസ്എസിന്’:വി ഡി സതീശന്‍

Read Next

എല്‍ഡിഎഫില്‍ ഘടകകക്ഷികളേക്കാള്‍ സ്വാധീനം ആര്‍എസ്എസിന്,തീരുമാനം അനന്തമായി നീളരുത്’; എഡിജിപിയെ മാറ്റണം സി പി ഐ, മണിപ്പൂര്‍: രാജ്ഭവന് സമീപത്തും വിദ്യാര്‍ഥി പ്രക്ഷോഭം; ഗവര്‍ണര്‍ സംസ്ഥാനം വിട്ടതായി റിപ്പോര്‍ട്ട്: അഞ്ചു പ്രധാന വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »