ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ലെന്നും അത് മാറ്റിവെച്ച താണെന്നും ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. പരിചയമില്ലാത്തതുകൊണ്ടു മാത്രമാണ് മാറ്റിവെച്ചി രിക്കുന്നതെന്ന് ഹാരിസ് ചിറയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉപകരണങ്ങള്‍ അസ്വാഭാവികമായി കേടാക്കിയിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസിന് തിങ്കളാഴ്ച മറുപടി നല്‍കും. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. എല്ലാ വര്‍ഷവും ഓഡിറ്റ് നടക്കുന്നുണ്ട്. സമിതി അന്വേഷിച്ചത് എന്താണെന്ന് അറിയില്ല. പരിശീലനം കിട്ടാത്തതിനാല്‍ ഉപകരണം ഉപയോഗിക്കാത്തതാണ്.
നേരത്തെ ഈ ഉപകരണം ഉപയോഗിച്ചതില്‍ ചില പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഉപകരണം ഉപയോഗിക്കാതെ വന്നത്. ഉപകരണം നഷ്ടമായിട്ടില്ലെന്നും അവിടെ തന്നെ ഉണ്ടാകുമെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. ഉപകരണം കാണാതായതും കേടു വരുത്തിയതും അടക്കമുള്ള കാര്യങ്ങള്‍ ഡിഎംഇയുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ തീരുമാനമായിരുന്നു.
