ദുബായ്: ദുബായിൽ വെച്ച് നഷ്ടപ്പെട്ട നായയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം പാരിതോഷികം പ്രഖ്യാപിച്ച് ദുബായിലെ കുടുംബം. മൂന്ന് വയസ്സുള്ള ഒരു നായകുട്ടിയെയാണ് കാണാതിയിരിക്കുന്നത്. കഡിൽസ് എന്നാണ് ഈ നായയ്ക്ക് പേര് നൽകിയിരിക്കുന്നത്. കൊക്കപ്പൂ ഇനത്തിൽപ്പെട്ട നായയാണ് ഇത്

ശനിയാഴ്ച എമിറേറ്റ്സ് എയർലൈൻ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോ ധന കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെയാണ് നായ ഓടിപോയത്. അൽ ഗർഹൂദിൽവെച്ച് വളർത്തു മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന കമ്പനിയുടെ കാറിൽ നിന്ന് ആണ് നായ ഓടിപേയത്. നായയെ പിന്തുടർന്നെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് കുടുംബം പട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയായി രുന്നു.
ഒരുലക്ഷം ദിർഹം സമ്മാനം ആണ് പട്ടിയെ കണ്ടെത്തുന്നവർക്ക് ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് സമീപപ്രദേശങ്ങളിൽ എല്ലാം വിതരണം ചെയ്തിട്ടുണ്ട്. ശനിയാഴ്ച അൽ ഗർഹൂദിലെ ഡി 27 സ്ട്രീറ്റിൽ വൈകീട്ട് 6.40 നാണ് നായയെ അവസാനമായി കണ്ടത്. നായയെ കാണാത്തതിൽ കുടുംബം അതീവ ദുഃഖത്തിലാണ്. ഈ വാർത്ത തെറ്റാണെന്ന തരത്തിൽ പല പ്രചരങ്ങളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് കുടുംബത്തിന്‍റെ വക്താവ് അറിയിച്ചു. നായയെ തിരിച്ചേൽപ്പിക്കുന്നവരോട് ഒരു തരത്തിലുള്ള ചോദ്യവും ചോദിക്കില്ല. പണം നൽകും. ദുബായിൽ ഇതിന് മുമ്പും ഇത്തരത്തിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്