റിയാദിലെ വഴിക്കടവ് കുടുംബങ്ങൾ ഒത്തുകൂടി.


റിയാദ് : കുടുംബമൊന്നിച്ചു താമസിക്കുന്ന റിയാദിലെ വഴിക്കടവ് കാരായ കുടുംബങൾ ശിഫയിലെ റഹ്മാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി . വഴിക്കടവ് കാരായ 20 ലധികം പ്രവാസികൾ കുടുംബമൊന്നിച്ചു റിയാദിൽ താമസിക്കുന്നുണ്ട് .അവരില ധികവും കുടുംബ സംഗമത്തിൽപങ്ക് ചേർന്നു .

നാട്ടിൽ സ്വന്തം വീടിന് അടുത്ത് താമസക്കാരായ പലർക്കും പരസ്പരം കൂടുതൽ അറിയാനും അറിയിക്കാനും പ്രവാസി വീട്ടമ്മവർക്ക് സൗഹാർദ്ദം പങ്ക് വെക്കാനും സംഘമം പ്രയോജനപ്രദമായി . റിവ ‘ പ്രസിഡണ്ട് സൈനുൽ ആബിദ് തോരപ്പയുടെ അദ്യക്ഷതയിൽ ചേർന്ന കുടുംബ സംഗമം വഴിക്കടവിലെ മണിമൂളി സ്വദേശി ഫിലിപ്പ് പ്ലാത്തോട്ടം ഉത്ഘാടനം ചെയ്യ്തു .

പ്രവാസലോകത്ത് ഒറ്റപ്പെട്ട് ജീവിക്കുന്ന വീട്ടമ്മമാർക്ക് ഇത്തരം കൂട്ടായ്മ്മ കളിലൂടെ അറിവുകൾ പങ്ക് വെക്കാനും സഹൃദം ഊട്ടി ഉറപ്പിക്കാനും പ്രയോജന പ്രദമെന്നും പ്രവാസ ജിവിതത്തിലെ ഇത്തരം കൂട്ടയിമകളുടെ പ്രസക്തിയെ കുറിച്ചും സംസാരിച്ചു. ലത്തീഫ് ബാബു , ഷുഹൈബ് ഒളകര , മുഹമ്മദലി തമ്പലക്കോടൻ ,വാപ്പു പുതിയറ, അനീസ് തുരു തുര , ജംസീദ് , മിലി ഫിലിപ്പ് ,സുബൈദ മാഞ്ചേരി , റംല ഹനീഫ, ആസ്മി സമീർ , കാവ്യാ ഡിബിൻ ,സുഹാനത് ജംഷീദ് , ഫെബിന ജാസ്‌മിൻ ,തസ്‌നി നിയാസ് എന്നിവർ സംസാരിച്ചു .

നിയാൻ പുതിയറ ,റിതു പാർവതി ,ഹഫീസ് മുഹമ്മദ് എന്നിവർ ഗാനാലാപനം നടത്തി .കിസ്സ് മത്സരത്തിൽ രീം ഫാത്തിമ ജോധവായി. വഴിക്കടവ് സ്വദേശി സലാഹുദ്ധീൻ തൻറെ ഗ്ലൈസ് എന്ന തൻറെ ലൿട്രോണിക്ക് സ്ഥാപനത്തിന്റെ സമ്മാനം പങ്കെടുത്ത എല്ലാ കുടുബങ്ങൽക്കും നൽകി. ‘റിവ’ ജനറൽ സെക്രട്ടറി റഷീദ് തമ്പലക്കോടൻ സ്വാഗതവും വെൽഫെയർ കൺവീനർ ഹനീഫ പൂവത്തിപോയിൽ നന്ദിയും പറഞ്ഞു . ഹംസ , നിയാസ് , ഡിബിൻ , സമീന ലത്തിഫ് .റജില നൂറ , ദിൽഷാദ് ബീഗം ,മുഷീറ സലാഹുദ്ദീൻ ,റാണിയ ഷുഹൈബ് ,സുഹാനത് ജംഷീർ എന്നിവർ പരിപാടികൾക്ക് നേത്ര ത്തം നൽകി ,


Read Previous

കേളിയുടെ 2023ലെ ഡയറി റിമി ടോമി പ്രകാശനം ചെയ്യ്തു

Read Next

നവയുഗം സഫിയ അജിത്ത് അവാർഡ് കെ രാജന് സമ്മാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »