
റിയാദ്: ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ റിയാദ് ആദ്യത്തെ അന്തർതതല -സ്കൂൾ ചെസ് മത്സരം വിജയകരമായി നടത്തി. ഗ്രാൻഡ് മാസ്റ്റര്‍ ഹെഷാം അബ്ദുൽ റഹ്മാൻ മത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഴിവുകൾ വെളിവാക്കുന്ന ഡ്യൂൺസ് വിഭാഗവും ,അന്താരാഷ്ട്ര ഫെഡറേറ്റിംഗ് വിഭാഗത്തിന്റെ ടൂർണമെന്റുമാണ് അരങ്ങേറിയത് .പ്രിന്‍സിപ്പള്‍ സംഗീത അനൂപ് വിജയികളെ പ്രഖ്യാപിച്ചു. ഗ്രാൻഡ്മാസ്റ്റർ ഹിഷാം, റിയാദ് ചെസ്സ് ക്ലബ്ബിലെ അബു ഹുസ്സൻ എന്നിവർ വിജയികൾക്കുള്ള അവാർഡുകൾ നൽകി.
ആറാം തരത്തിലെ ചാന്ത്നിശ്രീ. വി സ്കൂൾ തല ചെസ്സ് ചാമ്പ്യനായി. ഇസാൻ റിയാസ് രണ്ടാം സ്ഥാനവും
റഷിദശ്രീ ഗോകുൽ രാജ് മൂന്നാം സ്ഥാനവും പങ്കിട്ടു. റോഷൻ പ്രിഞ്ചു ഫിലിപ്പ്, എസ്. ദർശ, മിഥുൻ കുമാർ, അർണവ് ഹരിലാൽ, അൻവിത് ബല്ല, സിദ്ധാർത്ഥ് അരുൺ നായർ എന്നിവർ വെള്ളി മെഡൽ ജേതാക്കളായി.
മുഹമ്മദ് ആതിഫ്, മുഹമ്മദ് സാക്കിർ വാണി, റയാൻ ജോസഫ് ജോൺ, ഐസാദ് അഹമ്മദ്, ദേവഷീഷ് കരൺ എന്നിവർ വെങ്കല മെഡൽ ജേതാക്കളുമായി. മികച്ച ഈജിപ്ഷ്യൻ ചെസ് ചാമ്പ്യനായ ഗ്രാൻഡ്മാസ്റ്റർ അബ്ദുൽറഹ്മാൻ ഹെഷാം പരിപാടിയുടെ നിറസാന്നിധ്യമായി.
വിദ്യാർത്ഥികളുടെ ഉത്സാഹവും അധ്യാപകരുടെ പ്രോത്സാഹനവും രക്ഷിതാക്കളുടെ സമർപ്പണവും സാന്നിധ്യവും ചേർന്ന മത്സരം ഡ്യൂൺസ് വിദ്യാലയത്തിൽ പുതിയ ചെസ്സ് സംസ്കാരത്തിന് തുടക്കം കുറിച്ചതായി മാനേജ്മെന്റ് വക്താക്കള്‍ പറഞ്ഞു