Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുപ്രീം കോടതി നല്‍കിയ അന്തിമ തിയതിക്ക് ഒരു ദിവസം മുന്‍പേ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ, അദാനി ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ പേര് പട്ടികയില്‍ ഇല്ല. ഇലക്ട്രല്‍ ബോണ്ടിലൂടെ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ച പാര്‍ട്ടി ബിജെപി, ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിംഗ് 1368 കോടി


ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍, എസ്ബിഐ നല്‍കിയ വിവരങ്ങല്‍ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാളെയാണ് വിവരങ്ങള്‍ പ്രസിദ്ധീ കരിക്കാനുള്ള അന്തിമ തിയതിയായി സുപ്രീം കോടതി നല്‍കിയിരുന്നത്. ആദ്യ ഭാഗ്യത്തില്‍ ബോണ്ട് വാങ്ങിയവരുടെയും രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളു ടെയും വിവരങ്ങളാണ് ഉള്ളത്. അതേസമയം അദാനി ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ പേര് പട്ടികയില്‍ ഇല്ല. ഇലക്ട്രല്‍ ബോണ്ടിലൂടെ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ച പാര്‍ട്ടി ബിജെപിയാണ്.

ആദ്യ ഭാഗ്യത്തില്‍ ബോണ്ട് വാങ്ങിയവരുടെയും രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവരങ്ങളാണ് ഉള്ളത്. അതേസമയം അദാനി ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ പേര് പട്ടികയില്‍ ഇല്ല. ഇലക്ട്രല്‍ ബോണ്ടിലൂടെ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ച പാര്‍ട്ടി ബിജെപിയാണ്.

മൂന്ന് തരത്തിലാണ് ബോണ്ടുകള്‍ ഉള്ളത്. ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിങ്ങ നെയാണിത്. അതേസമയം ലിസ്റ്റ് നോക്കി ഏത് കമ്പനി, വ്യക്തികള്‍ എന്നിവര്‍ ആര്‍ക്കൊക്കെ സംഭാവന നല്‍കിയെന്ന് കണ്ടെത്താനാവില്ല. ഐടിഎസ്, എയര്‍ടെല്‍, സണ്‍ഫാര്‍മ, ഇന്‍ഡിഗോ, എംആര്‍എഫ്, വേദാന്ത, മുത്തൂറ്റ് ഫിനാന്‍സ്, ഡിഎല്‍എഫ്, അംബുജാ സിമന്റ്‌സ്, നവയുഗ എന്നീ കമ്പനികളുടെ പേരുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിലുണ്ട്. ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ ബോണ്ട് വഴി സംഭാവന നല്‍കിയത് ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പിആറാണ്. 1368 കോടിയുടെ ബോണ്ടുകളാണ് ഇവര്‍ വാങ്ങിയത്. രണ്ടാം സ്ഥാനത്ത് മേഘ എഞ്ചിനീയറിംഗാണ്. 966 കോടിയുടെ ബോണ്ടുകള്‍ ഇവര്‍ വാങ്ങിയിട്ടുണ്ട്.

410 കോടിയുമായി ക്വിക് സപ്ലൈ ചെയിന്‍ ലിമിറ്റഡാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് വേദാന്ത ലിമിറ്റഡാണ്. 400 കോടിയാണ് ഇവരുടെ സംഭാവന. ഹാല്‍ദിയ എനര്‍ജി 377 കോടിയുടെ ഇലക്ട്രല്‍ ബോണ്ടും വാങ്ങിയിട്ടുണ്ട്. ആറാം സ്ഥാനത്തുള്ള ഭാരത് ഗ്രൂപ്പ് 247 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങിയത്.

എസ്സല്‍ മൈനിംഗ് 224 കോടിയുടെയും ബോണ്ടുകളും വാങ്ങിയിട്ടുണ്ട്. വെസ്‌റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനി 22 കോടി, കെവെന്റര്‍ ഫുഡ്പാര്‍ക്ക് ഇന്‍ഫ്ര, മദന്‍ലാല്‍ ലിമിറ്റഡ് 185 കോടി എന്നിങ്ങനെയാണ് ബാക്കി ഉള്ളവരുടെ സംഭാവനകള്‍ അതേസമയം ഫ്യൂച്ചര്‍ ഗെയിമിംഗ് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയാണ്.

2019 ഏപ്രിൽ 12 മുതൽ 1,000 രൂപ മുതൽ ഒരു കോടി രൂപ വരെ മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായി പോൾ പാനൽ പങ്കിട്ട ഡാറ്റ വെളിപ്പെടുത്തുന്നു . കമ്പനികളും വ്യക്തികളും നടത്തിയ വാങ്ങലുകളും ഈ വിവരങ്ങൾ കാണിക്കുന്നു. തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ഫണ്ട് സ്വീകരിച്ചവരിൽ ബിജെപി, കോൺഗ്രസ്, എഐഎഡിഎംകെ, ബിആർഎസ്, ശിവസേന, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, മറ്റ് രാഷ്ട്രീയ പാർട്ടികൾ എന്നിവ ഉൾപ്പെടുന്നുവെന്നും ഡാറ്റ വെളിപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങിയ സ്ഥാപനങ്ങളുടെയും അവ ലഭിച്ച രാഷ്ട്രീയ പാർട്ടികളുടെയും വിവരങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം എസ്ബിഐ തിരഞ്ഞെടുപ്പ് ബോഡിക്ക് സമർപ്പിച്ചിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു ഇത്. 2018ൽ പദ്ധതി ആരംഭിച്ചതു മുതൽ 30 ഘട്ടങ്ങളിലായി 16,518 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ എസ്ബിഐ ഇഷ്യൂ ചെയ്തിട്ടുണ്ട് .

ഫെബ്രുവരി 15-ന് ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. 2019 ഏപ്രിൽ 12 മുതലുള്ള എല്ലാ ഇലക്ടറൽ ബോണ്ട് പർച്ചേസുകളുടെയും വിശദാംശങ്ങൾ മാർച്ച് 6-നകം ഇസിക്ക് നൽകാൻ എസ്ബി ഐയോട് നിർദ്ദേശിച്ചു. മാർച്ച് 15-നകം ഈ വിവരങ്ങൾ ഇസി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചു.

2019 ഏപ്രിൽ 1 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള കാലയളവിൽ മൊത്തം 22,217 ബോണ്ടുകൾ വാങ്ങിയതായും അതിൽ 22,030 ഇലക്ടറൽ ബോണ്ടുകൾ വീണ്ടെടുത്ത തായും എസ്ബിഐ കോടതിയെ അറിയിച്ചു. അതേസമയം വിശദാംശങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം വേണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടിരുന്നു . എന്നാൽ, ഹർജി തള്ളിയ സുപ്രീം കോടതി, മാർച്ച് 12 ന് പ്രവൃത്തി സമയം അവസാനി ക്കുമ്പോൾ എല്ലാ വിശദാംശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനോട് ആവശ്യപ്പെടുകയായിരുന്നു.


Read Previous

അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും; കര്‍ഷകരെ ജിഎസ്ടി പരിധിയില്‍ നിന്നും ഒഴിവാക്കും: രാഹുല്‍ ഗാന്ധി

Read Next

ഇ.പി ജയരാജനെ തള്ളി മുഖ്യമന്ത്രി: മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ45265

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »