Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയം, തെളിവുകളുമായി വരും


ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിഹാറില്‍ വോട്ടുകൊള്ളയാണ് നടന്നതെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാ ര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിഹാറില്‍ വലിയ തട്ടിപ്പുകള്‍ നടന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം കൃത്യമായി വിശകലനം ചെയ്യു മെന്നും തെളിവുകളുമായി വരുമെന്നും കെസി വേണു ഗോപാല്‍ പറഞ്ഞു. ഹരിയാന തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ കുറിച്ച് ഞങ്ങള്‍ സംശയം ഉന്നയിക്കുന്നതാണ്. ആരും വിശ്വസിച്ചില്ല. ബിഹാറില്‍ തെളിവുകളുമായി വരും. തെരഞ്ഞെടുപ്പ് കമ്മീഷന് ചോദ്യം ചെയ്യാനാകുമോ എന്നറിയാമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. തേജസ്വി യാദവുമായി സംസാരിച്ച തായും ഡാറ്റകള്‍ ശേഖരിച്ച് ഫലം ഇന്ത്യാസഖ്യം ഒന്നിച്ച് വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വോട്ടുകൊള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കാനാണ് പാര്‍ട്ടി അദ്ധ്യ ക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ അദ്ധ്യക്ഷതയല്‍ നടന്ന യോഗം തീരുമാനിച്ചത്. എസ്‌ഐആറിനു ശേഷം വോട്ടര്‍പട്ടികയിലെ ക്രമക്കേടിലൂടെ ബിജെപിയെ വിജയിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്താശ ചെയ്തു എന്നാണ് കോണ്‍ഗ്രേസിന്റെ ആരോപണം.


Read Previous

വീട്ടിലെ ഫ്യൂസ് ഊരിയതില്‍ പക; 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി യുവാവ്

Read Next

വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കി, മത്സരിക്കാനാവില്ല; തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് തിരിച്ചടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »